ലേഡീസ് കംപാര്‍ട്ടുമെന്റുകള്‍ക്ക് ഇനി പ്രത്യേക നിറം; മധ്യഭാഗത്താക്കാനും റെയില്‍വെയുടെ തീരുമാനം

റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അശ്വനി ലോഹാനി അധ്യക്ഷനായ ഈ സമിതി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനങ്ങള്‍ 
ലേഡീസ് കംപാര്‍ട്ടുമെന്റുകള്‍ക്ക് ഇനി പ്രത്യേക നിറം; മധ്യഭാഗത്താക്കാനും റെയില്‍വെയുടെ തീരുമാനം

ന്യൂഡല്‍ഹി: ട്രെയിനുകളില്‍ ലേഡീസ് കംപാര്‍ട്ട്‌മെന്റുകളുടെ സ്ഥാനം മധ്യഭാഗത്തേക്കാക്കാനും വ്യത്യസ്ത നിറം നല്‍കാനും റെയില്‍വേയുടെ തീരുമാനം. 2018 സ്ത്രീസുരക്ഷിത വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് റയില്‍വെയുടെ തീരുമാനം.

ലേഡീസ് കംപാര്‍ട്ടുമെന്റുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കും. ജനലുകള്‍ കമ്പിവലകൊണ്ട് മറച്ച് സുരക്ഷിതമാക്കും. ട്രെയിനുകളില്‍ യാത്ര ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷ സംബന്ധിച്ച് പഠനം നടത്താന്‍ റെയില്‍വേ ഒരു കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അശ്വനി ലോഹാനി അധ്യക്ഷനായ ഈ സമിതി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനങ്ങള്‍ 

വിവിധ റെയില്‍വേസോണുകളോട് ഈ വിഷയത്തിന്മേല്‍ അഭിപ്രായങ്ങള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ലേഡീസ് ഒണ്‍ലി കോച്ചുകള്‍ക്ക് ഏത് നിറമാവും നല്‍കുക എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെങ്കിലും ഇത് പിങ്ക് ആകാനാണ് സാധ്യതയെന്നാണ് സൂചന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com