കര്‍ണാടക തെരഞ്ഞെടുപ്പ് വികസനവും വര്‍ഗീയതയും തമ്മില്‍; സിദ്ധരാമയ്യ 

വര്‍ഗീയതയും വിഭജന രാഷ്ട്രീയവും ബിജെപിയുടെ ഭാഗമാണെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ
കര്‍ണാടക തെരഞ്ഞെടുപ്പ് വികസനവും വര്‍ഗീയതയും തമ്മില്‍; സിദ്ധരാമയ്യ 

ബദാമി: വര്‍ഗീയതയും വിഭജന രാഷ്ട്രീയവും ബിജെപിയുടെ ഭാഗമാണെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ബദാമിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനവും വര്‍ഗീയവാദവും തമ്മിലാണ് തെരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ തങ്ങള്‍ നടത്തിയതുപോലെ ആരും വികസരനം നടത്തിയിട്ടില്ലെന്ന് അവകാശവാദമുന്നയിച്ച സിദ്ധരാമയ്യ, ഏറ്റവും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് പോലും കോണ്‍ഗ്രസ് സര്‍ക്കാര്‍ കൃത്യമായ പരിഗണന നല്‍കിയെന്നും പറഞ്ഞു. വീണ്ടും തങ്ങളെ തെരഞ്ഞെടുക്കുകയാണെങ്കില്‍ പട്ടിണി മാറ്റാനുള്ള ജനസേവന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും സിരാമയ്യ വാഗ്ദാനം നല്‍കി. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെ കടന്നാക്രമിച്ച സിദ്ധരാമയ്യ, ബിജെപി സര്‍ക്കാരിന്റെ മുദ്രാവാക്യമായ സബ്കാ സാത്, സബ്കാ വികാസിനെ പരിഹസിച്ചു. അത് സബ്കാ സാത് സബ്കാ വിനാശ് ആണെന്ന് അദ്ദേഹം പറഞ്ഞു. 

മോദിയും കൂട്ടരും മതേതരത്തില്‍  വിശ്വസിക്കുന്നുണ്ടെങ്കില്‍ ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കും ഒരുപോലെ മത്സരിക്കാന്‍ അവസരം നല്‍കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിദ്ധരാമയ്യ മത്സരിക്കുന്ന രണ്ട് മണ്ഡലങ്ങളിലൊന്നാണ് ബദാമി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com