ബിഹാര്‍ സര്‍ക്കാര്‍ പരസ്യത്തില്‍ പാകിസ്ഥാന്‍ പതാക വരയ്ക്കുന്ന പെണ്‍കുട്ടി: അന്വേഷണം പ്രഖ്യാപിച്ച് നിതീഷ് കുമാര്‍

ബിഹാര്‍ സര്‍ക്കാര്‍ പരസ്യത്തില്‍ പാകിസ്ഥാന്‍ പതാക വരയ്ക്കുന്ന പെണ്‍കുട്ടി: അന്വേഷണം പ്രഖ്യാപിച്ച് നിതീഷ് കുമാര്‍

പാകിസ്ഥാന്‍ പെണ്‍കുട്ടിയുടെ ചിത്രം ഉള്‍പ്പെടുത്തി അച്ചടിച്ച ബുക്ക്‌ലെറ്റുകള്‍ സ്‌കൂളുകളില്‍ വിതരണം ചെയ്തതോടെയാണ് വിവാദമായത്


പട്‌ന:  കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ ബേഠി ബചാവോ ബേഠി പഠാവോയുടെ ഭാഗമായി ബിഹാറിലെ ജാമുയി ജില്ലയില്‍ നടപ്പാക്കുന്ന സ്വച്ഛ് ജാമുയി സ്വസ്ഥ ജാമുയി പരിപാടിയുടെ പരസ്യത്തില്‍ പാകിസ്ഥാന്‍ പെണ്‍കുട്ടിയുടെ ചിത്രം പ്രസിദ്ധീകരിച്ചത് വിവാദത്തില്‍. പാകിസ്ഥാന്‍ പെണ്‍കുട്ടിയുടെ ചിത്രം ഉള്‍പ്പെടുത്തി അച്ചടിച്ച ബുക്ക്‌ലെറ്റുകള്‍ സ്‌കൂളുകളില്‍ വിതരണം ചെയ്തതോടെയാണ് വിവാദമായത്. പട്‌ന ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സുപ്രഭ് എന്റര്‍പ്രൈസസ് ആണ് ബുക്ക്‌ലെറ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

പാകിസ്ഥാന്‍ പതാക വരയ്ക്കുന്ന കുട്ടിയുടെ ചിത്രമാണ് നല്‍കിയിരിക്കുന്നത്. പാകിസ്ഥാനില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി വിവിധ ഇന്റര്‍നെറ്റ് സൈറ്റുകളില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് പുസ്തകത്തിനായി ഉപയോഗിച്ചത്. ഇത് വിവാദമായതോടെ സംഭവത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി നിതീഷ് കുമാര്‍ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com