സന്യാസികളും ദിവ്യന്മാരും മഠങ്ങളും രാജ്യത്തിന്റെ വികസനത്തിന് നിര്‍ണായക പങ്കുവഹിച്ചു: നരേന്ദ്രമോദി 

സന്യാസികളും ദിവ്യന്മാരും മഠങ്ങളും രാജ്യത്തിന്റെ വികസനത്തിന് നിര്‍ണായക പങ്കുവഹിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി
സന്യാസികളും ദിവ്യന്മാരും മഠങ്ങളും രാജ്യത്തിന്റെ വികസനത്തിന് നിര്‍ണായക പങ്കുവഹിച്ചു: നരേന്ദ്രമോദി 

ബംഗലൂരു: സന്യാസികളും ദിവ്യന്മാരും മഠങ്ങളും രാജ്യത്തിന്റെ വികസനത്തിന് നിര്‍ണായക പങ്കുവഹിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി. അവര്‍ വലിയ തോതിലുളള പ്രചോദനമാണ് നമുക്ക് നല്‍കിയതെന്നും കര്‍ണാടകയിലെ തുംകൂരില്‍ ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞു.

കര്‍ണാടകയില്‍ കോണ്‍ഗ്രസും ജെഡിഎസും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ട് നിലനില്‍ക്കുന്നു. പ്രത്യക്ഷത്തില്‍ പരസ്പരം മത്സരിക്കുകയാണെന്ന പ്രതീതി ജനിപ്പിച്ചാണ് ഇരുവരുടെയും ഓരോ ചുവടുവെയ്പ്പും. എന്നാല്‍ ബംഗലൂരുവില്‍ കോണ്‍ഗ്രസ് മേയറെ ജെഡിഎസ് പരസ്യമായി പിന്തുണയ്ക്കുന്നത് ഈ കൂട്ടുകെട്ടിന്റെ ഉത്തമ ഉദാഹരണമാണെന്നും മോദി ആരോപിച്ചു.

വര്‍ഷങ്ങളായി കോണ്‍ഗ്രസ് പാവങ്ങള്‍ എന്ന് പറഞ്ഞ് കബളിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ദരിദ്രജനവിഭാഗങ്ങളുടെ ജീവിതം മാറ്റിമറയ്ക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടുവെന്നും മോദി ആരോപിച്ചു.ഇന്ദിരഗാന്ധിയുടെ കാലം മുതല്‍ ഇതാണ് രീതി. ദരിദ്രജനവിഭാഗങ്ങളെ നിരന്തരം കബളിപ്പിച്ച് തെരഞ്ഞെടുപ്പുകളില്‍ വിജയം കൊയ്യുകയായിരുന്നു കോണ്‍ഗ്രസ് ഇതുവരെ. ഇതിനായി നുണ പ്രചരിപ്പിക്കാനും കോണ്‍ഗ്രസ് ഒരുമടിയും കാണിച്ചില്ല. കര്‍ഷകരെ കുറിച്ച് ഇവര്‍ ഓര്‍ത്തത് പോലുമില്ലെന്നും മോദി കുറ്റപ്പെടുത്തി.

കര്‍ണാടക ജനതയ്ക്ക് വേണ്ടി മെച്ചപ്പെട്ട റോഡും കണക്ടിവിറ്റിയും ഉറപ്പുവരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ശക്തമായ നടപടികളാണ് സ്വീകരിച്ചതെന്നും മോദി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com