ഹൈക്കോടതി ചരിത്രത്തിലാദ്യം: പുലരുംവരെ കേസുകള്‍ പരിഗണിച്ച് ഒരു ജഡ്ജി

മുംബൈ ഹൈക്കോടതി ചരിത്രത്തില്‍ ആദ്യമായി പുലരുംവരെ കോടതി നടപടികള്‍ നടത്തി ഒരു ജഡ്ജി
ഹൈക്കോടതി ചരിത്രത്തിലാദ്യം: പുലരുംവരെ കേസുകള്‍ പരിഗണിച്ച് ഒരു ജഡ്ജി

മുംബൈ: മുംബൈ ഹൈക്കോടതി ചരിത്രത്തില്‍ ആദ്യമായി പുലരുംവരെ കോടതി നടപടികള്‍ നടത്തി ഒരു ജഡ്ജി. ജസ്റ്റിസ് എസ്.ജെ കത്താവാലയാണ് കോടതി വേനല്‍കാല അവധിക്ക് പിരിയുന്നതിന് മുന്നേ കേസുകള്‍ പരിഗണിക്കാനായി പുലരുംവരെ വാദം കേട്ടത്. ഇന്നുമുതലാണ് വേനല്‍കാല അവധി ആരംഭിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി ഇദ്ദേഹത്തിന്റെ ബെഞ്ച് രാത്രി പന്ത്രണ്ടുമണിവരെ പ്രവര്‍ത്തിച്ചു വരികയായിരുന്നു. 

വെള്ളിയാഴ്ച രാവിലെ 3.30വരെ അദ്ദേഹത്തിന്റെ ബെഞ്ച് പ്രവര്‍ത്തിക്കുന്ന ഹൈക്കോടതിയുടെ 20ാം നമ്പര്‍ മുറി പ്രവര്‍ത്തിച്ചു. 135 കേസുകളാണ് അദ്ദേഹം പരിഗണിച്ചത്. ഇതില്‍ 70എണ്ണം അടിയന്തര നടപടി സ്വീകരിക്കേണ്ട കേസുകളായിരുന്നു. 

അദ്ദേഹത്തിന്റെ കടമയോടുള്ള അര്‍പ്പണബോധം താരത്യം ചെയ്യാന്‍ സാധിക്കാത്തതാണെന്ന് കോടതി നടപടികള്‍ അവസാനിക്കും വരെയുണ്ടായിരുന്ന അഭിഭാഷകര്‍ പറഞ്ഞു. അടിയന്തര നടപടികള്‍ സ്വീകരിക്കേണ്ട കേസുകളില്‍ വാദം കേള്‍ക്കാനുണ്ടായിരുന്നതുകൊണ്ട് കോടതി ഉദ്യോഗസ്ഥരോ അഭിഭാഷകരോ ജഡ്ജിയുടെ ഈ നടപടിയെ എതിര്‍ത്ത് രംഗത്ത് വന്നില്ല. 11മണിമുതല്‍ 3.30വരെയുള്ള സമയത്തിനിടയില്‍ 20മിനിറ്റ് മാത്രമാണ് അദ്ദേഹം വിശ്രമിച്ചതെന്നും അഭിഭാഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. 

59കാരനായ കത്താവാല 2009ലാണ് ഹൈക്കോടതിയില്‍ അഡിഷണല്‍ ജഡ്ജിയായി നിയമിതനായത്. 2011ല്‍ സ്ഥിരം ജഡ്ജിയായി. എന്നാല്‍ അദ്ദേഹത്തിന്റെ നടപടിക്കെതിരെ പലഭാഗത്ത് നിന്നും വിമര്‍ശങ്ങളും വരുന്നുണ്ട്. ഒരു ജഡ്ജി ഇത്തരത്തില്‍ പ്രവര്‍ത്തിച്ചാല്‍ കോടതി ഉദ്യോഗസ്ഥര്‍ക്ക് മുകളില്‍ അനാവശ്യ സമ്മര്‍ദ്ദം അടിച്ചേല്‍പ്പിക്കപ്പെടുമെന്ന് ഒറു റിട്ടയേര്‍ഡ് ജഡ്ജി അഭിപ്രായപ്പെട്ടു. 

താന്‍ പതിനഞ്ച് ജഡ്ജിമാര്‍ക്ക് വേണ്ടി ജോലി ചെയിതിട്ടുണ്ടെന്നും എന്നാല്‍ കത്താവാലയെപ്പോലെ ഊര്‍ജസ്വലനും കരുത്തനുമായ ജഡ്ജി ഇല്ലെന്നുമാണ് കഅദ്ദേഹത്തിന്റെ സെക്രട്ടറി കെപിപി നായര്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com