അഫ്ഗാനില്‍ ആറ് ഇന്ത്യക്കാരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി; പിന്നില്‍ താലിബന്‍

അഫ്ഹാനിസ്ഥാനില്‍ ആറ് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി. ബഗ് ലന്‍ പ്രവിശ്യയിലാണ് സംഭവം. പിന്നില്‍ താലിബാന്‍ ഭീകരര്‍ എന്നാണ് സംശയിക്കുന്നത്
അഫ്ഗാനില്‍ ആറ് ഇന്ത്യക്കാരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി; പിന്നില്‍ താലിബന്‍

കാബൂള്‍: അഫ്ഹാനിസ്ഥാനില്‍ ആറ് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി. ബഗ് ലന്‍ പ്രവിശ്യയിലാണ് സംഭവം നടന്നത്. പിന്നില്‍ താലിബാന്‍ ഭീകരര്‍ എന്നാണ് സംശയിക്കുന്നത്. ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന ഇലക്ട്രിസിറ്റി സബ്‌സ്‌റ്റേഷനിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് ഭീകര്‍ തട്ടിക്കൊണ്ടുപോയത്. ടോളോ വാര്‍ത്താ ഏജന്‍സിയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്‌

ബാഗ് ഇ ഷമാല്‍ ഗ്രാമത്തില്‍ നിന്നാണ് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയത്. ഇവിടെ വൈദ്യുത സബ്‌സ്‌റ്റേഷനി വേണ്ടി ടവറുകള്‍ സ്ഥാപിക്കാന്‍ കെഇസി കരാറെടുത്തിരുന്നു. ജോലിസ്ഥലത്തേക്കുള്ള യാത്രക്കിടെയാണ് ഇവരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്.  

സംഭവത്തിന് പിന്നില്‍ താലിബാനാണ് എന്നാണ് ബഗ് ലാന്‍ പ്രവിശ്യാ ഭരണകൂടം പറയുന്നത്. എന്നാല്‍ താലിബാന്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. അതേസമയം ഇസ്ലാമിക് സ്‌റ്റേറ്റിനേയും ഇക്കാര്യത്തില്‍ സംശയിക്കുന്നുണ്ട്.  അതേസമയം സംഭവം വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ അഫ്ഗാന്‍ സര്‍ക്കാരുമായി ആലോചിച്ച് ആരംഭിച്ചതായും കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും വിദേശകാര്യമനന്ത്രാലയം അറിയിച്ചു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com