കര്‍ണാടകയിലെ നമ്പര്‍ 1 പാര്‍ട്ടി കോണ്‍ഗ്രസെന്ന് ശിവസേന

സംസ്ഥാനത്ത് കേന്ദ്രസര്‍ക്കാര്‍ പഠിച്ച പണി പതിനെട്ട് പയറ്റിയാലും സംസ്ഥാനത്ത് ബിജെപിക്ക് തെരഞ്ഞടുപ്പ് ഫലം കനത്ത തിരിച്ചടിയാകുമെന്ന് ശിവസേന എംപി സജ്ഞയ് റാത്ത്
കര്‍ണാടകയിലെ നമ്പര്‍ 1 പാര്‍ട്ടി കോണ്‍ഗ്രസെന്ന് ശിവസേന

ബംഗളൂരു: കര്‍ണാടക തെരഞ്ഞടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ സംസ്ഥാനത്തെ നമ്പര്‍ വണ്‍ പാര്‍ട്ടി കോണ്‍ഗ്രസാണെന്ന് എന്‍ഡിഎ സഖ്യകക്ഷി ശിവസേന.സംസ്ഥാനത്ത് കേന്ദ്രസര്‍ക്കാര്‍ പഠിച്ച പണി പതിനെട്ട് പയറ്റിയാലും സംസ്ഥാനത്ത് ബിജെപിക്ക് തെരഞ്ഞടുപ്പ് ഫലം കനത്ത തിരിച്ചടിയാകുമെന്ന് ശിവസേന എംപി സജ്ഞയ് റാത്ത് പറഞ്ഞു.

മഹാരാഷ്ട്ര കോര്‍പ്പറേഷന്‍  തെരഞ്ഞെടുപ്പില്‍ ബിജെപിയുമായുള്ള സഖ്യം തുടരുമെങ്കിലും 2019ലെ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ എന്‍ഡിഎ സഖ്യകക്ഷിയായി തുടരുമെന്ന് അര്‍ത്ഥമാക്കേണ്ടതില്ല. കര്‍ണാടക തെരഞ്ഞടുപ്പില്‍ അധികാരത്തിലേറാന്‍ കേന്ദ്രസര്‍ക്കാര്‍ സംവിധാനവും ഒപ്പം ബിജെപി ഭരിക്കുന്ന സംസഥാന മുഖ്യമന്ത്രിമാരും സംസ്ഥാനത്ത് തന്നെയാണ്. സംസ്ഥാനത്തെ സ്തംഭനാവസ്ഥയിലാക്കിയിട്ട് മുഖ്യമന്ത്രിമാരെല്ലാം കര്‍ണാടകയില്‍ തെരഞ്ഞടുപ്പ് പ്രവര്‍ത്തനത്തിനാണ് സമയം കണ്ടെത്തുന്നത്. ഇതെല്ലാം രാജ്യം ഉറ്റുനോക്കുന്നുണ്ടെന്നും എംപി പറഞ്ഞു.

ഉത്തര്‍പ്രദേശ് ദുരിതഭൂമിയായപ്പോഴും യോഗി ആദിത്യനാഥ് കര്‍ണാടകയില്‍ തന്നെ പ്രചാരണത്തിനാണ് ശ്രദ്ധ നല്‍കിയത്. പ്രധാനമന്ത്രി ഡസന്‍കണക്കിന് റാലിയിലാണ് പങ്കെടുക്കുന്നത്. രാഹുലിന്റെ സംഘാടനന മികവില്‍ കോണ്‍ഗ്രസ് സംസ്ഥാനത്ത് വീണ്ടും അധികാരത്തിലെത്തുമെന്ന് എംപി പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com