അപകീര്‍ത്തി: പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ വക്കീല്‍ നോട്ടീസ് 

അഴിമതി ആരോപണങ്ങളുടെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അപകീര്‍ത്തി നോട്ടീസ് അയച്ചു
അപകീര്‍ത്തി: പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ വക്കീല്‍ നോട്ടീസ് 

ബംഗലൂരു: അഴിമതി ആരോപണങ്ങളുടെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അപകീര്‍ത്തി നോട്ടീസ് അയച്ചു. മനപൂര്‍വ്വം അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങളാണ് മോദി നടത്തിയതെന്ന് കാണിച്ച് സിവില്‍, ക്രിമിനല്‍ കേസുകളാണ് ഫയല്‍ ചെയ്തത്. മോദിക്ക് പുറമേ ബിജെപി അധ്യക്ഷന്‍ അമിത് ഷാ, ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബി എസ് യെദ്യൂരപ്പ എന്നിവര്‍ക്കെതിരെയും സമാനമായ നടപടി സിദ്ധരാമയ്യ സ്വീകരിച്ചിട്ടുണ്ട്.മാപ്പുപറയാന്‍ തയ്യാറായില്ലെങ്കില്‍ 100 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് നോട്ടീസില്‍ പറയുന്നു.

അഴിമതി നിറഞ്ഞ സര്‍ക്കാരാണ് കര്‍ണാടകയില്‍ ഭരണം നടത്തുന്നതെന്ന് ആരോപിച്ച മോദി ഓരോ ഇടപാടിനും സിദ്ധരാമയ്യ സര്‍ക്കാര്‍ 10 ശതമാനം കമ്മീഷന്‍ കൈപ്പറ്റുന്നതായും ആരോപിച്ചിരുന്നു. ഇതിന് സമാനമായ നിലയില്‍ അമിത് ഷായും യെദ്യൂരപ്പയും വസ്തുതാവിരുദ്ധമായ പ്രസ്താവന നടത്തിയെന്ന് ചൂണ്ടികാണിച്ചായിരുന്നു സിദ്ധരാമയ്യയുടെ അപകീര്‍ത്തികേസ്. തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ മോദി നടത്തിയ പല പ്രസ്താവനകളും തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്നും സിദ്ധരാമയ്യയുടെ നോട്ടീസില്‍ പറയുന്നു.

നിലവിലെ സര്‍ക്കാരിന്റെ കീഴില്‍ എളുപ്പം കൊലപാതകങ്ങള്‍ ചെയ്യാവുന്ന സംസ്ഥാനമായി കര്‍ണാടക മാറിയെന്നും മോദി ആക്ഷേപം ഉന്നയിച്ചിരുന്നു. ഇതും തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവനയാണെന്നും സിദ്ധരാമയ്യയുടെ നോട്ടീസില്‍ ഉന്നയിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com