ആ യുവതി ആക്രമിക്കപ്പെട്ടത് ബംഗളുരൂവിലല്ല; വീഡിയോ പ്രചരിച്ചതിനെ കുറിച്ച് അന്വേഷണം

ബംഗളുരൂവില്‍ അക്രമമെന്ന പേരില്‍ പ്രചരിച്ച വീഡിയോ ആയിരക്കണക്കിന് പേര്‍ ഷെയര്‍  ചെയ്തിരുന്നു. കര്‍ണാടകയില്‍ സ്ത്രീകള്‍ സുരക്ഷിതരല്ല എന്ന് ചര്‍ച്ചകള്‍ ഉയര്‍ന്നുവരുന്നതിനിടെയാണ് വീഡിയോ പ്രചരിച്ചത്
ആ യുവതി ആക്രമിക്കപ്പെട്ടത് ബംഗളുരൂവിലല്ല; വീഡിയോ പ്രചരിച്ചതിനെ കുറിച്ച് അന്വേഷണം


ബംഗളുരൂ: ബംഗളൂരുവില്‍ പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നുവെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോ മലേഷ്യയിലേത്. നമ്മുടെ രാജ്യം എങ്ങോട്ടാണ് പോകുന്നത് എന്ന അടിക്കുറിപ്പോടെയായിരുന്നു വീഡിയോ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടത്. എന്നാല്‍ ഇത് കഴിഞ്ഞ മാര്‍ച്ചില്‍ മലേഷ്യയില്‍ നടന്ന സംഭവമാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍. 

ബംഗളുരൂവില്‍ അക്രമമെന്ന പേരില്‍ പ്രചരിച്ച വീഡിയോ ആയിരക്കണക്കിന് പേര്‍ ഷെയര്‍  ചെയ്തിരുന്നു. കര്‍ണാടകയില്‍ സ്ത്രീകള്‍ സുരക്ഷിതരല്ല എന്ന് ചര്‍ച്ചകള്‍ ഉയര്‍ന്നുവരുന്നതിനിടെയാണ് ഇത്തരമൊരു വീഡിയോ പ്രചരിച്ചത്. വീഡിയോ പ്രചരിപ്പിച്ചതിന് പിന്നാല്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഉണ്ടോ എന്ന് വ്യക്തമല്ല, എന്നാല്‍ തെരഞ്ഞടുപ്പിന് തൊട്ടുമുമ്പായി വ്യാജവീഡിയോ പ്രചരിച്ചതിന് പിന്നില്‍ ആരാണെന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

യഥാര്‍ത്ഥത്തില്‍ യുവതിക്ക് നേരെ ശല്യപ്പെടുത്തല്‍ ഉണ്ടായത് മലേഷ്യയില്‍ നിന്നാണ്.  ഡ്രൈവ്  ചെയ്യുകയായിരുന്ന യുവതിയെ ബിഎംഡബ്ല്യു കാറില്‍ വന്ന സംഘം ശല്യപ്പെടുത്തുകയായിരുന്നു. തുടര്‍ന്നാണ് യുവതി ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. സംഭവം മലേഷ്യയില്‍ നടന്നതാണെന്ന് വ്യക്തമായത് കാറിന്റെ നമ്പര്‍ പ്ലേറ്റിലൂടെയാണ്. വീഡിയോ യുവതി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെ മലേഷ്യയിലെ സാമൂഹ്യമാധ്യമങ്ങളിലും പോസ്റ്റ് വൈറലായിരുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com