ഉപഗ്രഹങ്ങള്‍ക്കായി ആറ്റമിക് ക്ലോക്ക് തദ്ദേശീയമായി വികസിപ്പിച്ച് ഇന്ത്യ 

ഗതിനിര്‍ണയ ഉപഗ്രഹത്തിനായുള്ള ആറ്റമിക് ക്ലോക്ക് സ്വന്തമായി നിര്‍മിച്ച് ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍(ഐഎസ്ആര്‍ഒ).
ഉപഗ്രഹങ്ങള്‍ക്കായി ആറ്റമിക് ക്ലോക്ക് തദ്ദേശീയമായി വികസിപ്പിച്ച് ഇന്ത്യ 

ന്യൂഡല്‍ഹി: ഗതിനിര്‍ണയ ഉപഗ്രഹത്തിനായുള്ള ആറ്റമിക് ക്ലോക്ക് സ്വന്തമായി നിര്‍മിച്ച് ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍(ഐഎസ്ആര്‍ഒ). ഇന്ത്യയ്ക്കായി യൂറോപ്യന്‍ കമ്പനി ആസ്ട്രിയം നിര്‍മിച്ചുവന്നിരുന്ന ആറ്റമിക്ക് ക്ലോക്കാണ് ഇപ്പോള്‍ തദ്ദേശിയമായി നിര്‍മിച്ചിരിക്കുന്നത്. ഉപഗ്രഹ വിക്ഷേപണങ്ങള്‍ക്ക് കൃത്യത പകരുന്നതിനായാണ് സാറ്റലൈറ്റുകളില്‍ അറ്റോമിക് ക്ലോക്കുകള്‍ ഘടിപ്പിക്കുന്നത്. 

സ്‌പേസ് ആപ്ലിക്കേഷന്‍ സെന്റര്‍(എസ്എസി) ആറ്റമിക് ക്ലോക്ക് നിര്‍മിച്ചെന്നും ഇതിന്റെ ഗുണനിലവാര പരിശോധനകള്‍ നടത്തിവരികയാണെന്നും എസ്എസി ഡയറക്ടര്‍ തപാന്‍ മിശ്ര പറഞ്ഞു. പരിശോധനകള്‍ വിജയകരമായി പൂര്‍ത്തീകരിച്ചാല്‍ ക്ലോക്ക് ഉപഗ്രഹ വിക്ഷേപണത്തിന്റെ കൃത്യത ഉറപ്പാക്കുന്നതിനായി നാവിഗേഷണ്‍ സാറ്റിലൈറ്റില്‍ ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ഉന്നത സാങ്കേതിക സംവിധാനങ്ങള്‍ സ്വന്തമായുള്ള ചുരുക്കം സംഘടകളുടെ പട്ടികയില്‍ ഈ പുതിയ ചുവടുവയ്പ്പിലൂടെ ഐഎസ്ആര്‍ഒയും ഇടംനേടിയിരിക്കുകയാണെന്നും തപാന്‍ മിശ്ര അഭിപ്രായപ്പെട്ടു. 'ഇറക്കുമതി ചെയ്തിരുന്ന ആറ്റമിക് ക്ലോക്കിന്റെ ഡിസൈനിനെകുറിച്ചോ സാങ്കേതികവിദ്യയെകുറിച്ചോ നമുക്ക് അറിയില്ല. ഇപ്പോള്‍ ഇവിടെ നിര്‍മിച്ചിട്ടുള്ള ക്ലോക്ക് നമ്മുടെതന്നെ ഡിസൈന്‍ മാതൃകയുടെയും നിര്‍ദ്ദേശങ്ങളുടെയും അടിസ്ഥാനത്തിലാണ് നിര്‍മിച്ചിരിക്കുന്നത്. അഞ്ച് വര്‍ഷത്തിലധികം ആറ്റമിക് ക്ലോക്ക് പ്രവര്‍ത്തനക്ഷമമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്', മിശ്ര പറഞ്ഞു. ഇറക്കുമതി ചെയ്ത റുബിഡിയം ആറ്റമിക് ക്ലോക്കുകളാണ് ഇന്ത്യന്‍ റീജിയണല്‍ നാവിഗേഷന്‍ സാറ്റ്‌ലൈറ്റ് സിസ്റ്റത്തിന്റെ ഭാഗമായി ഇന്ത്യ അയച്ച ഏഴ് ഉപഗ്രഹങ്ങളിലും ഘടിപ്പിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com