കടക്ക് പുറത്ത്, യുപി മുന്‍ മുഖ്യമന്ത്രിമാരോട് സുപ്രീം കോടതി

മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് സ്ഥിരം താമസസൗകര്യം അനുവദിക്കുന്നതിന് ഉത്തര്‍പ്രദേശ് നിയമസഭ കൊണ്ടുവന്ന നിയമം സുപ്രീം കോടതി അസാധുവാക്കി. മുന്‍ മുഖ്യമന്ത്രിമാര്‍  സര്‍ക്കാര്‍ വസതികള്‍ ഉപയോഗിക്കരുത്‌
കടക്ക് പുറത്ത്, യുപി മുന്‍ മുഖ്യമന്ത്രിമാരോട് സുപ്രീം കോടതി

ന്യൂഡല്‍ഹി: മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് സ്ഥിരം താമസസൗകര്യം അനുവദിക്കുന്നതിന് ഉത്തര്‍പ്രദേശ് നിയമസഭ കൊണ്ടുവന്ന നിയമം സുപ്രീം കോടതി അസാധുവാക്കി. മുന്‍ മുഖ്യമന്ത്രിമാര്‍ ആരും തന്നെ സര്‍ക്കാര്‍ വസതികള്‍ ഉപയോഗിക്കരുതെന്നും കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കി. ഇതിന് പിന്നാലെ മുലായം സിംഗ് യാദവ്, അഖിലേഷ്  യാദവ്, മായാവതി ഉള്‍പ്പടെ ആറ് മുന്‍ മുഖ്യമന്ത്രിമാര്‍ വസതി ഒഴിയേണ്ടി വരും. 

ഭാരതീയ ജനതാ പാര്‍ട്ടി മുഖ്യമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, കല്യാണ്‍ സിംഗ് കോണ്‍ഗ്രസ് മുഖ്യമന്ത്രി എന്‍ഡി തിവാരി എന്നിവരും വസതി വിടേണ്ടി വരും. മുന്‍ മുഖ്യമന്ത്രി നരേഷ് യാദവ് വിധി വന്നതിന് പിന്നാലെ വസതി ഒഴിഞ്ഞിട്ടുണ്ട്.

മുന്‍ മുഖ്യമന്ത്രിമാര്‍ പിന്നീട് ഔദ്യോഗിക പദവികള്‍ വഹിക്കാത്തതിനാല്‍ തന്നെ അവര്‍ക്ക് സര്‍ക്കാര്‍ വസതികളില്‍ കഴിയാനുള്ള അര്‍ഹതയില്ലെന്ന് കോടതി പറഞ്ഞു. ഒരു വ്യക്തി ഔദ്യോഗിക പദവി ഒഴിഞ്ഞു കഴിഞ്ഞാല്‍ അതുവരെ ഉപയോഗിച്ചിരുന്ന ഓഫീസ് പൊതുസ്വത്ത് അല്ലാതാവുകയാണ്. അത് പിന്നീട് അവര്‍ക്ക് ആജീവനാന്ത കാലം ഉപയോഗിക്കാനാവില്ല  സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com