കേന്ദ്രസര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കുക ലക്ഷ്യം; പതിനൊന്ന് സംസ്ഥാന ധനമന്ത്രിമാരുടെ യോഗം വിളിച്ച് ചന്ദ്രബാബു നായിഡു

ആന്ധ്രയ്ക്ക് മാത്രം 8000 കോടിയുടെ നഷ്ടം. കേന്ദ്രസര്‍ക്കാര്‍ നിലപാട് ഫെഡറല്‍ വ്യവസ്ഥയോടുള്ള ലംഘനം- സംസ്ഥാന പുരോഗതിയെ കാര്യമായി ബാധിക്കും 
കേന്ദ്രസര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കുക ലക്ഷ്യം; പതിനൊന്ന് സംസ്ഥാന ധനമന്ത്രിമാരുടെ യോഗം വിളിച്ച് ചന്ദ്രബാബു നായിഡു

ഹൈദരബാദ്: പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ക്കെതിരെ അമരാവതിയില്‍ ബിജെപി ഇതര സംസ്ഥാന ധനമന്ത്രിമാരുടെ യോഗം വിളിച്ചുചേര്‍ത്ത് ആന്ധ്രാപ്രദേശ്. തോമസ് ഐസക് ദഷിണേന്ത്യന്‍ സംസ്ഥാന ധനകാര്യമന്ത്രിമാരുടെ യോഗം വിളിച്ചുചേര്‍ത്തതിന് പിന്നാലെയാണ് ആന്ധ്രയും ധനമന്ത്രിമാരുടെ യോഗം വിളിക്കുന്നത്.

പതിനൊന്ന് സംസ്ഥാനങ്ങള്‍ യോഗത്തില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. ഡല്‍ഹി, പുതുച്ചേരി, പശ്ചിമബംഗാള്‍, കേരള, പഞ്ചാബ്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ സാന്നിധ്യം ഉറപ്പായിട്ടുണ്ട്. ധനകാര്യമന്ത്രിമാരെ കൂടാതെ ധനകാര്യ സെക്രട്ടറിമാര്‍, സാമ്പത്തിക വിദഗ്ദര്‍ തുടങ്ങിയവര്‍ സംബന്ധിക്കുമെന്ന് ആന്ധ്രാപ്രദേശ് ധനകാര്യമന്ത്രി യനമാല രാമകൃഷ്ണുന്ദു പറഞ്ഞു.

പതിനഞ്ചാം ധനകാര്യകമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ക്കെതിരെ യോഗത്തില്‍ ഉയര്‍ന്നുവരുന്ന തീരുമാനങ്ങള്‍ രാഷ്ട്രപതിക്ക് അയച്ചുകൊടുക്കും. കേന്ദ്രസര്‍ക്കാര്‍ തീരുമാനം രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനങ്ങളെ തകര്‍ക്കുന്നതാണ്. സംസ്ഥാനങ്ങളുടെ സാമ്പത്തിക അച്ചടക്കം തകര്‍ക്കും. റവന്യൂ വരുമാനത്തില്‍ സംസ്ഥാനത്തിന് വലിയ നഷ്ടം വരുമെന്നും സംസ്ഥാനത്തിന്റെ പുരോഗതിയെ കാര്യമായി ബാധിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. 

1971 ലെ സെന്‍സസിനു പകരം ഇനി മുതല്‍ 2011 ലെ സെന്‍സസ് മാനദണ്ഡമാക്കുന്നതോടെ സംസ്ഥാനത്തിന് 8,000 കോടിയുടെ നഷ്ടമുണ്ടാക്കും.  മറ്റു സംസ്ഥാനങ്ങളായ തെലങ്കാന,തമിഴ്‌നാട്, കേരള, കര്‍ണാടക, പുതുച്ചേരി, ഒഡീഷ, പഞ്ചാബ്, പശ്ചിമബംഗാള്‍, സിക്കിം, മേഘാലയ, മിസോറാം തുടങ്ങിയ സംസ്ഥാനങ്ങളെയും കാര്യമായി ബാധിക്കും

കഴിഞ്ഞ മാസം കേരളത്തില്‍ ധനകാര്യമന്ത്രി തോമസ് ഐസക്ക് വിളിച്ചുചേര്‍ത്ത യോഗത്തില്‍ കര്‍ണാടക, ആന്ധ്രാ പ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളില്‍ നിന്ന് ധനമന്ത്രിമാര്‍ പങ്കെടുത്തിരുന്നു. കേന്ദ്രസര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ യോഗത്തില്‍ തീരുമാനമായിരുന്നു. യോഗത്തില്‍ തമിഴ്‌നാട്, തെലുങ്കാന മന്ത്രിമാര്‍ പങ്കെടുത്തിരുന്നില്ല 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com