വാജ്‌പേയിയായിരുന്നു പ്രധാനമന്ത്രിയെങ്കില്‍ ദലിതര്‍ക്കെതിരായ അതിക്രമങ്ങള്‍ ഉണ്ടാകുമായിരുന്നില്ല : ഗുലാം നബി ആസാദ്

വാജ്‌പേയി സര്‍ക്കാര്‍ നമ്മുടെ അടുക്കളയില്‍ കയറുകയോ, എന്താണ് പാചകം ചെയ്യുന്നതെന്ന് നോക്കുകയോ ചെയ്തിട്ടില്ല
വാജ്‌പേയിയായിരുന്നു പ്രധാനമന്ത്രിയെങ്കില്‍ ദലിതര്‍ക്കെതിരായ അതിക്രമങ്ങള്‍ ഉണ്ടാകുമായിരുന്നില്ല : ഗുലാം നബി ആസാദ്

ഷിമോഗ : അടല്‍ബിഹാരി വാജ്‌പേയിയായിരുന്നു പ്രധാനമന്ത്രി എങ്കില്‍ രാജ്യത്ത് ബീഫിന്റെ പേരില്‍  ആള്‍ക്കൂട്ട കൊലപാതകങ്ങളോ, ദലിതര്‍ക്കെതിരായ അതിക്രമങ്ങളോ ഉണ്ടാകുമായിരുന്നില്ല  എന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. അദ്ദേഹത്തിന്റെ ഭരണ കാലത്ത് ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടില്ല. വാജ്‌പേയി സര്‍ക്കാര്‍ നമ്മുടെ അടുക്കളയില്‍ കയറുകയോ, എന്താണ് പാചകം ചെയ്യുന്നതെന്ന് നോക്കുകയോ ചെയ്തിട്ടില്ല. ഗുലാം നബി ആസാദ് പറഞ്ഞു. 

കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ഗുലാം നബി , മോദി സര്‍ക്കാരിനും ബിജെപിക്കുമെതിരെ പരോക്ഷ വിമര്‍ശനം ഉന്നയിച്ചത്. ദളിത് വോട്ടുകളും, ഒപ്പം മോദി വിരുദ്ധ വോട്ടുകള്‍ സമാഹരിക്കുക കൂടി ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസ് നേതാവിന്റെ വാജ്‌പേയിയെ പുകഴ്ത്തിയുള്ള പ്രസ്താവന. അതേസമയം തെരഞ്ഞെടുപ്പ് അടുത്തതോടെ ഉരുപാര്‍ട്ടികളും തമ്മിലുള്ള വാക് പോരും ആരോപണ പ്രത്യാരോപണങ്ങളും വര്‍ധിക്കുകയാണ്. 

കര്‍ണാടക സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ സംബന്ധിച്ച് കോണ്‍ഗ്രസ് നേതാവും കര്‍ണാടക മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ പ്രധാനമന്ത്രിയെയും യെദ്യൂരപ്പയെയും പരസ്യ സംവാദത്തിന് വെല്ലുവിളിച്ചിരിക്കുകയാണ്. നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പരസ്യസംവാദത്തിന് മോദിയെ വെല്ലുവിളിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് സോണിയാഗാന്ധി തുടങ്ങിയ പ്രധാന നേതാക്കളെല്ലാം തന്നെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കര്‍ണാടകയിലുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com