സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആരോപണം : കേന്ദ്ര ധനകാര്യ സെക്രട്ടറി അവധിയില്‍

ജിഎസ്ടി നെറ്റ് വര്‍ക്കിലെ സ്വകാര്യ പങ്കാളിത്തത്തെ ചൊല്ലിയാണ് ആരോപണം ഉയര്‍ന്നത്
സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആരോപണം : കേന്ദ്ര ധനകാര്യ സെക്രട്ടറി അവധിയില്‍

ന്യൂഡല്‍ഹി : ജിഎസ്ടി നെറ്റ് വര്‍ക്കുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആരോപണത്തിന് പിന്നാലെ കേന്ദ്രധനകാര്യ സെക്രട്ടറി അവധിയില്‍ പ്രവേശിച്ചു. കേന്ദ്രധനകാര്യ സെക്രട്ടറി ഹസ്മുഖ് ആദിയ 16 ദിവസത്തെ അവധിക്കാണ് അപേക്ഷ നല്‍കിയത്. വെള്ളിയാഴ്ചത്തെ ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന് ശേഷം അവധി നല്‍കുകയായിരുന്നു. 

ജിഎസ്ടി നെറ്റ് വര്‍ക്കിലെ സ്വകാര്യ പങ്കാളിത്തത്തെ ചൊല്ലിയാണ് ആരോപണം ഉയര്‍ന്നത്. നെറ്റ് വര്‍ക്കിന്റെ പൂര്‍ണ നിയന്ത്രണം സര്‍ക്കാരിന്റെ കയ്യിലായിരിക്കണമെന്നാണ് സുബ്രഹ്മണ്യന്‍ സ്വാമി ആവശ്യപ്പെടുന്നത്. ജിഎസ്ടി നെറ്റ് വര്‍ക്കില്‍ സ്വകാര്യപങ്കാളിത്തം അനുവദിച്ചതില്‍ കേന്ദ്രധനകാര്യ സെക്രട്ടറിക്കും പ്രത്യേക താല്‍പ്പര്യമുണ്ടെന്നും സ്വാമി ആരോപിച്ചിരുന്നു. ജിഎസ്ടിഎന്‍ കുംഭകോണത്തിലെ പഹ്കിന്റെ പേരില്‍ ധനകാര്യ സെക്രട്ടറിയെ ടെക്‌സ്റ്റൈല്‍സ് വകുപ്പിലേക്ക് മാറ്റണമെന്നും സുബ്രഹ്മണ്യന്‍ സ്വാമി ആവശ്യപ്പെട്ടിരുന്നു. 

ജിഎസ്ടിഎന്നില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കായി 49 ശതമാനം ഓഹരി പങ്കാളിത്തമാണ് ഉള്ളത്. കേന്ദ്രത്തിന് 24.5 ശതമാനം പങ്കാളിത്തം ഉള്ളപ്പോള്‍ ശേഷിക്കുന്നത് സംസ്ഥാനങ്ങളുടെ ഓഹരികളാണ്. അവശേഷിക്കുന്ന 51 ശതമാനം ഓഹരി പങ്കാളിത്തം അഞ്ച് ധനകാര്യ സ്ഥാപനങ്ങള്‍ക്കാണ് നല്‍കിയിട്ടുള്ളത്. ഇത് ജിഎസ്ടിഎന്നിനെ നിഴല്‍ പ്രസ്ഥാനമാക്കുമെന്നും, സുരക്ഷയ്ക്ക് ഭീഷണിയാകുമെന്നുമാണ് സുബ്രഹ്മണ്യന്‍ സ്വാമി ആരോപിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com