ഇയര്‍ ഫോണില്‍ പാട്ടു കേട്ടുറങ്ങിയ സ്ത്രീ ഷോക്കേറ്റു മരിച്ചു

ഇയര്‍ ഫോണില്‍ പാട്ടു കേട്ടുറങ്ങിയ സ്ത്രീ ഷോക്കേറ്റു മരിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചെന്നൈ: ഇയര്‍ഫോണില്‍ പാട്ടുകേട്ടുറങ്ങിയ സ്ത്രീ ഷേക്കേറ്റു മരിച്ചതായി റിപ്പോര്‍ട്ട്. ചെന്നൈയിലാണ് സംഭവം. ചെന്നൈ കാനത്തൂര്‍ സ്വദേശിനി ഫാത്തിമ എന്ന നാല്‍പ്പത്തിയാറുകാരിയാണ് ഫോണില്‍ ഘടിപ്പിച്ച ഇയര്‍ ഫോണില്‍നിന്ന് ഷോക്കേറ്റ് മരിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. 

ഫാത്തിമയെ ഉണര്‍ത്താന്‍ ശ്രമിച്ച ഭര്‍ത്താവാണ് അവര്‍ ഷോക്കേറ്റ് അബോധാവസ്ഥയിലാണെന്ന് മനസിലാക്കി ആശുപത്രിയിലേക്കു കൊണ്ടുപോയത്.  ആശുപത്രിയില്‍എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.  

ഇയര്‍ഫോണിലെ ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമാകാം മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.  കൂടുതല്‍ അന്വേഷണത്തിനു ശേഷമേ ഇക്കാര്യത്തില്‍ വ്യക്തത വരൂവെന്ന് പൊലീസ് അറിയിച്ചു. 

അഞ്ചു വോട്ട് കറന്റാണ് സാധാരണ ഒരു ഇയര്‍ഫോണ്‍ വയറിലൂടെ കടന്നുപോവുന്നത്. ഇത് മരണകാരണമാവില്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇയര്‍ ഫോണ്‍ ബഡിന് റബറോ പ്ലാസ്റ്റിക്കോ ആണ് ഉപയോഗിക്കുന്നത്. ഇവ വൈദ്യുതി കടത്തവിടില്ലെന്നും അവര്‍ പറയുന്നു. ചെന്നൈയില്‍ സംഭവിച്ചത് എന്താണെന്ന് പരിശോധിച്ച ശേഷമേ പറയാനാവൂ എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com