കര്‍ണാടകയില്‍ കോണ്‍ഗ്രസിനെ മൂന്നാമതാക്കി ബിബിസിയുടെ പേരില്‍ ബിജെപിയുടെ വ്യാജസര്‍വ്വേ;  പൊളിച്ചടുക്കി ബിബിസി 

കര്‍ണാടകയില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ തങ്ങള്‍ അധികാരത്തിലേറുമെന്ന ബിജെപിയുടെ വ്യാജസര്‍വേ പ്രചാരണം പൊളിച്ച് ബിബിസി
കര്‍ണാടകയില്‍ കോണ്‍ഗ്രസിനെ മൂന്നാമതാക്കി ബിബിസിയുടെ പേരില്‍ ബിജെപിയുടെ വ്യാജസര്‍വ്വേ;  പൊളിച്ചടുക്കി ബിബിസി 

ബംഗലൂരു: കര്‍ണാടകയില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ തങ്ങള്‍ അധികാരത്തിലേറുമെന്ന ബിജെപിയുടെ വ്യാജസര്‍വേ പ്രചാരണം പൊളിച്ച് ബിബിസി. ബിബിസിയുടെ പേരില്‍ വ്യാജ സര്‍വ്വേ പ്രചാരണം കൊഴുപ്പിക്കാനുളള ബിജെപിയുടെ ശ്രമമാണ് പാഴായത്. ബിജെപിയുടെ പ്രചാരണം വ്യാജമാണെന്ന് ചൂണ്ടികാട്ടി ബിബിസി ചാനല്‍ തന്നെ രംഗത്ത് എത്തുകയായിരുന്നു. ഇത്തരത്തില്‍ യാതൊരു സര്‍വ്വേയും തങ്ങള്‍ നടത്തിയിട്ടില്ലെന്നും ചാനലിന്റെ പേരില്‍ അസത്യ പ്രചാരണമാണ് നടക്കുന്നതെന്നും കാണിച്ച് ബിബിസി ട്വീറ്റ് ചെയ്തതോടെയാണ് ബിജെപിയുടെ കളളക്കളി പുറംലോകമറിഞ്ഞത്. 

135 സീറ്റുകളോടെ ബിജെപി അധികാരത്തില്‍ എത്തുമെന്നായിരുന്നു ബിബിസിയുടേതെന്ന് പറഞ്ഞ് പ്രചരിപ്പിച്ച കളളസര്‍വ്വേയിലെ ഉളളടക്കം.
ജനതാദള്‍ എസിന് 45 സീറ്റ് ലഭിക്കുമെന്ന് പ്രചരിക്കുന്ന സര്‍വ്വേയില്‍ കോണ്‍ഗ്രസ് ബഹുദൂരം പിന്നിലാണ്. 35 സീറ്റ് മാത്രം. മറ്റുളളവര്‍ക്ക് 19 സീറ്റ് ലഭിക്കുമെന്ന് സര്‍വെ പ്രവചിക്കുന്നു. സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ഇത് ആധികാരിക സര്‍വെ എന്ന തരത്തില്‍ ബിജെപി പ്രചരിപ്പിക്കുമ്പോഴാണ് ബിബിസിയുടെ ഇടപെടല്‍. 

ഇന്ത്യയില്‍ തെരഞ്ഞെടുപ്പിന് മുന്‍പ് ബിബിസി സര്‍വേകള്‍ നടത്താറില്ലെന്നും കര്‍ണാടക തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന സര്‍വേ തികച്ചും വ്യാജമാണെന്നും ബിബിസി ട്വീറ്റ് ചെയ്തു. 

കര്‍ണാടക പിടിക്കാന്‍ എല്ലാ സന്നാഹങ്ങളും പുറത്തിറക്കി പ്രചാരണം കൊഴുപ്പിക്കുകയാണ് ബിജെപി . സമൂഹമാധ്യമങ്ങളിലെ പ്രചാരണത്തിന് പുറമേ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും യോഗി ആദിത്യനാഥും കര്‍ണാടകയില്‍ തന്നെ ക്യാമ്പ് ചെയ്ത് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയാണ്. ഇതിനെ നേരിടാന്‍ അരയും തലയും മുറുക്കി കോണ്‍ഗ്രസും സജീവമാണ്. ഇതോടെ പ്രവചനാതീതമായ തലത്തിലേയ്ക്കാണ് തെരഞ്ഞെടുപ്പ് നീങ്ങുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com