ജിഎംഒ ലേബലിംഗ് നിര്‍ബന്ധമാക്കണമെന്ന നിര്‍ദ്ദേശവുമായി ഭക്ഷ്യ സുരക്ഷാ അതോറിറ്റി 

ജനിതകമാറ്റം വരുത്തിയ ചേരുവകകള്‍ അടങ്ങിയ പാക്കേജ്ഡ് ഭക്ഷ്യപദാര്‍ത്ഥങ്ങളിലെല്ലാം ജിഎംഒ ലേബലിംഗ് നിര്‍ബന്ധമാക്കാനൊരുങ്ങി ഭക്ഷ്യസുരക്ഷാ സറ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ
ജിഎംഒ ലേബലിംഗ് നിര്‍ബന്ധമാക്കണമെന്ന നിര്‍ദ്ദേശവുമായി ഭക്ഷ്യ സുരക്ഷാ അതോറിറ്റി 

നിതകമാറ്റം വരുത്തിയ ചേരുവകകള്‍ അടങ്ങിയ പാക്കേജ്ഡ് ഭക്ഷ്യപദാര്‍ത്ഥങ്ങളിലെല്ലാം ജിഎംഒ ലേബലിംഗ് നിര്‍ബന്ധമാക്കാനൊരുങ്ങി ഭക്ഷ്യസുരക്ഷാ സറ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ). പാക്കേജ്ഡ് ഭക്ഷണത്തില്‍ അടങ്ങിയിട്ടുള്ള പോഷകങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങളും കവറിന്റെ മുന്‍ഭാഗത്തു രേഖപ്പെടുത്തണമെന്നും എഫ്എസ്എസ്എഐ അഭിപ്രായം മുന്നോട്ടുവച്ചു. 

രാജ്യത്ത് നിലവില്‍ ജിഎംഒ ലേബലിംഗ് കര്‍ശനമാക്കാത്തതിനാല്‍ വാങ്ങുന്ന ഭക്ഷണങ്ങളില്‍ ജിഎം(ജനറ്റിക്കലി മോഡിഫൈഡ്) ചേരുവകകള്‍ അടങ്ങിയിട്ടുണ്ടോ എന്നത് സംബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് പലപ്പോഴും ആശയകുഴപ്പമുണ്ടാകാറുണ്ടെന്ന് ചൂണ്ടികാട്ടിയാണ് എഫ്എസ്എസ്എഐ ഈ നിര്‍ദേശം മുന്നോട്ടുവച്ചിരിക്കുന്നത്. 

ഓഹരിയുടമകളുമായി ചര്‍ച്ച നടത്തിയതിനു ശേഷം ഇതുസംബന്ധിച്ച തീരുമാനത്തിലേക്ക് എത്തുമെന്നാണ് എഫ്എസ്എസ്‌ഐ അധികൃതര്‍ അറിയിക്കുന്നത്. ഭക്ഷണത്തില്‍ അഞ്ച് ശതമാനത്തിലധികം ജിഎം ഉത്പന്നങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അത് കവറില്‍ രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഴിഞ്ഞ മാസം എഫ്എസ്എസ്എഐ നോട്ടീസ് ഇറക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com