ഇരുട്ടി വെളുത്തപ്പോള്‍ "അക്ബര്‍ റോഡ്" മഹാറാണ പ്രതാപ് റോഡായി മാറി

രാജ്യ തലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ കോണ്‍ഗ്രസ് ആസ്ഥാനത്തിന് സമീപമുളള അക്ബര്‍ റോഡിന്റെ പേര് ഇരുട്ടിവെളുത്തപ്പോള്‍ മാറി.
ഇരുട്ടി വെളുത്തപ്പോള്‍ "അക്ബര്‍ റോഡ്" മഹാറാണ പ്രതാപ് റോഡായി മാറി

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ കോണ്‍ഗ്രസ് ആസ്ഥാനത്തിന് സമീപമുളള അക്ബര്‍ റോഡിന്റെ പേര് ഇരുട്ടിവെളുത്തപ്പോള്‍ മാറി.മഹാറാണാ പ്രതാപ് റോഡ് എന്ന് രേഖപ്പെടുത്തിയിരിക്കുന്ന പോസ്റ്ററാണ് തല്‍സ്ഥാനത്ത് പ്രത്യക്ഷപ്പെട്ടത്. 

സെന്‍ട്രല്‍ ഇന്ത്യാ ഗേറ്റ് സര്‍ക്കിളിന് സമീപമുളള അക്ബര്‍ റോഡിന്റെ സൈന്‍ബോര്‍ഡിലാണ് അജ്ഞാതര്‍ രാത്രിയുടെ മറവില്‍ മാറ്റം വരുത്തിയത്. മീവാറിലെ ചരിത്രപുരുഷനായ മഹാറാണാ പ്രതാപിന്റെ ജന്മവാര്‍ഷികദിനമാണ് ബുധനാഴ്ച. ഇതിന്റെ ചുവടുപിടിച്ചാണ് റോഡിന്റെ പേര് മാറ്റിയത്.

എന്നാല്‍ ഇതുസംബന്ധിച്ച് തങ്ങള്‍ക്ക് ഒരു അറിവുമില്ലെന്ന് ന്യൂ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു. അക്ബര്‍ റോഡിന്റെ പേരുമാറ്റാന്‍ ഒരു ആലോചനയും ഉണ്ടായിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com