സുപ്രീം കോടതി ബാര്‍ അസോസിയേഷന്റെ യാത്രയയപ്പ് ക്ഷണം നിരസിച്ച് ജസ്റ്റിസ് ചെലേമശ്വര്‍

വ്യക്തിപരമായ കാരണങ്ങളാൽ  പങ്കെടുക്കാൻ താൽപര്യമില്ലെന്നാണ് വിശദീകരണം
സുപ്രീം കോടതി ബാര്‍ അസോസിയേഷന്റെ യാത്രയയപ്പ് ക്ഷണം നിരസിച്ച് ജസ്റ്റിസ് ചെലേമശ്വര്‍


ന്യൂഡൽഹി: സുപ്രീംകോടതിയുടെ കീഴ്വഴക്കങ്ങളെ ലംഘിച്ച് വീണ്ടും ജസ്റ്റിസ് ജെ. ചെലമേശ്വർ. സുപ്രീംകോടതി ബാർ അസോസിയേഷൻ സംഘടിപ്പിക്കുന്ന തന്‍റെ യാത്രയയപ്പ് ചടങ്ങിൽ പങ്കെടുക്കാൻ താൽപര്യമില്ലെന്ന് ചെലമേശ്വർ അറിയിച്ചു. വ്യക്തിപരമായ കാരണങ്ങളാൽ  പങ്കെടുക്കാൻ താൽപര്യമില്ലെന്നാണ് വിശദീകരണം.

ഇത്തരം പരിപാടികൾ സന്തോഷപ്രദമായി തനിക്ക് അനുഭവപ്പെടാറില്ല. നേരത്തെ ആന്ധ്ര ഹൈകോടതിയിൽ നിന്നുള്ള യാത്രയയപ്പ് പരിപാടിയും വേണ്ടെന്ന് വച്ചിരുന്നു.  വേനലവധിക്കായി മെയ് 19ന് കോടതി അടക്കുന്നതു മൂലം ജൂൺ 22ന് സുപ്രീംകോടതിയിൽ നിന്നും വിരമിക്കുന്ന ജസ്റ്റിസ് ചെലമേശ്വറിന് മെയ് 18ന് യാത്രയയപ്പ് നൽകാനായിരുന്നു ബാർ അസോസിയേഷന്റെ തീരുമാനം

സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്‍റെ നയങ്ങളെ വിമർശിച്ചുകൊണ്ട് ജസ്റ്റിസ് ചെലമേശ്വർ രംഗത്തെത്തിയത് കോളിളക്കം സൃഷ്ടിച്ചിരുന്നു. ചീഫ്​ ജസ്റ്റിസിനെതിരെ സുപ്രീംകോടതിയിലെ നാല് മുതിർന്ന ജഡ്​ജിമാർ നടത്തിയ പത്രസമ്മേളനം നടന്നത് ചെലമേശ്വറിന്‍റെ വീട്ടിൽ വെച്ചാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com