കര്‍ണാടകയില്‍ റെയ്ഡ്: പണം ഉള്‍പ്പെടെ 170 കോടി രൂപ വിലമതിക്കുന്ന വസ്തുക്കള്‍ പിടിച്ചെടുത്തു

കര്‍ണാടക തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ വന്‍വേട്ട
കര്‍ണാടകയില്‍ റെയ്ഡ്: പണം ഉള്‍പ്പെടെ 170 കോടി രൂപ വിലമതിക്കുന്ന വസ്തുക്കള്‍ പിടിച്ചെടുത്തു

ബംഗലൂരു: കര്‍ണാടക തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ വന്‍വേട്ട. പണമായും മറ്റും അനധികൃതമായി സൂക്ഷിച്ചിരുന്ന 170 കോടി രൂപ വിലമതിക്കുന്ന വസ്തുക്കള്‍ പിടിച്ചെടുത്തു. ഇതില്‍ 80 കോടി രൂപ പണമായിട്ടാണ് സൂക്ഷിച്ചിരുന്നത്. 44 കോടി മൂല്യമുളള സ്വര്‍ണവും വെളളിയും പിടിച്ചെടുത്തതില്‍ ഉള്‍പ്പെടുന്നു.

തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എക്‌സൈസ് വകുപ്പും സംസ്ഥാനമൊട്ടാകെ വ്യാപക പരിശോധനയാണ് നടത്തിയത്. 24 കോടി മൂല്യമുളള മദ്യം പിടിച്ചെടുത്തെന്ന് എക്‌സൈസ് വകുപ്പ് അറിയിച്ചു. മറ്റു വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com