രാംനാഥ് കോവിന്ദ് സിയാച്ചിനില്‍; സന്ദര്‍ശനം സൈനികരോടുളള ജനങ്ങളുടെ ആദരവ് അറിയിക്കാനെന്ന് രാഷ്ട്രപതി(വീഡിയോ)

ലോകത്തെ ഏറ്റവും ഉയരത്തിലുളള യുദ്ധഭൂമിയായ സിയാച്ചിന്‍ ഇന്ത്യന്‍ രാഷ്ട്രപതി രാംനാഥ് കോവിദ് സന്ദര്‍ശിച്ചു.
രാംനാഥ് കോവിന്ദ് സിയാച്ചിനില്‍; സന്ദര്‍ശനം സൈനികരോടുളള ജനങ്ങളുടെ ആദരവ് അറിയിക്കാനെന്ന് രാഷ്ട്രപതി(വീഡിയോ)

ശ്രീനഗര്‍: ലോകത്തെ ഏറ്റവും ഉയരത്തിലുളള യുദ്ധഭൂമിയായ സിയാച്ചിന്‍ ഇന്ത്യന്‍ രാഷ്ട്രപതി രാംനാഥ് കോവിദ് സന്ദര്‍ശിച്ചു. എപിജെ അബ്ദുള്‍ കലാമിന് ശേഷം സിയാച്ചിന്‍ സന്ദര്‍ശിക്കുന്ന രണ്ടാമത്തെ രാഷ്ട്രപതിയായ രാംനാഥ് കോവിദ് സൈനികരുമായി ആശയവിനിമയം നടത്തി. ഒരു പ്രത്യേക കാരണമുളളതുകൊണ്ടാണ് താന്‍ ഇവിടെ വന്നതെന്ന് രാംനാഥ് കോവിദ് സൈനികരോട് പറഞ്ഞു. അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികരോടുളള ആദരവ് ഹൃദയത്തില്‍ സൂക്ഷിക്കുന്ന ഓരോ ഇന്ത്യക്കാരന്റെയും വികാരം അറിയിക്കാനാണ് താന്‍ സിയാച്ചിന്‍ സന്ദര്‍ശിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2004ലാണ് അന്നത്തെ പ്രസിഡന്റായിരുന്ന എപിജെ അബ്ദുള്‍ കലാം സിയാച്ചിന്‍ സന്ദര്‍ശിച്ചത്. തുടര്‍ന്ന് ഇതാദ്യമായാണ് മറ്റൊരു രാഷ്ട്രപതി കാലാവസ്ഥ ദുര്‍ഘടമായ സിയാച്ചിനില്‍ വരുന്നത്. കരസേന മേധാവി ബിപിന്‍ റാവത്തും അദ്ദേഹത്തെ അനുഗമിച്ചു.

രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി കരസേന മേധാവി ബിപിന്‍ റാവത്ത് സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com