കോണ്‍ഗ്രസിന്റെ വക 600, ബിജെപിയുടെ 500; വോട്ടിന് പണം നല്‍കിയവര്‍ കൈയോടെ പിടിയില്‍ 

കര്‍ണാടക തെരഞ്ഞെടുപ്പില്‍ പണം കൊടുത്ത് വോട്ടുനേടാനുളള ബിജെപി, കോണ്‍ഗ്രസ് ശ്രമം കൈയോടെ പിടികൂടി
കോണ്‍ഗ്രസിന്റെ വക 600, ബിജെപിയുടെ 500; വോട്ടിന് പണം നല്‍കിയവര്‍ കൈയോടെ പിടിയില്‍ 

ബംഗലൂരു: കര്‍ണാടക തെരഞ്ഞെടുപ്പില്‍ പണം കൊടുത്ത് വോട്ടുനേടാനുളള ബിജെപി, കോണ്‍ഗ്രസ് ശ്രമം കൈയോടെ പിടികൂടി. ദക്ഷിണ ബംഗലൂരുവില്‍ നളിനി രഘുനാഥ റാവു കോളേജിലെ പോളിങ് ബൂത്തിലാണ് സംഭവം.

കോളേജിന് പുറത്ത് വോട്ടുചെയ്യാന്‍ എത്തിയവരെ പണം കൊടുത്ത് സ്വാധീനിക്കാനാണ് ശ്രമിച്ചത്. കോണ്‍ഗ്രസ് 600 രൂപ വീതം വോട്ടര്‍മാര്‍ക്ക് നല്‍കിയപ്പോള്‍, ബിജെപി 500 രൂപ വീതം വിതരണം ചെയത് സ്വാധീനിക്കാനാണ് ശ്രമിച്ചത്. 

വോട്ടര്‍മാരുടെ തിരിച്ചറിയല്‍ രേഖ പരിശോധിച്ചശേഷമായിരുന്നു കോണ്‍ഗ്രസിന്റെ വോട്ടുപിടുത്തം. തിരിച്ചറിയല്‍ രേഖ ഉറപ്പാക്കിയ ശേഷം ആദ്യം പോളിങ് സ്ലിപ്പ് വോട്ടര്‍മാര്‍ക്ക് കൈമാറി. തുടര്‍ന്ന് പണം നല്‍കുകയായിരുന്നു.

കര്‍ണാടക തെരഞ്ഞെടുപ്പില്‍ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി 1.5 ലക്ഷം സുരക്ഷാസേനയെയാണ് വിന്യസിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com