സത്യപ്രതിജ്ഞ ചടങ്ങ് 17ന്,  പ്രധാനമന്ത്രിയെ ക്ഷണിക്കാന്‍ 15ന് ഡല്‍ഹിയിലേക്ക്; കാര്യങ്ങള്‍ ഉറപ്പിച്ച് യെദ്യൂരപ്പ 

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടിങ് പുരോഗമിക്കുമ്പോള്‍ അണികളെ ഞെട്ടിച്ച് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബി എസ് യെദ്യൂരപ്പ.
സത്യപ്രതിജ്ഞ ചടങ്ങ് 17ന്,  പ്രധാനമന്ത്രിയെ ക്ഷണിക്കാന്‍ 15ന് ഡല്‍ഹിയിലേക്ക്; കാര്യങ്ങള്‍ ഉറപ്പിച്ച് യെദ്യൂരപ്പ 

ബംഗലൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടിങ് പുരോഗമിക്കുമ്പോള്‍ അണികളെ ഞെട്ടിച്ച് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബി എസ് യെദ്യൂരപ്പ. തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് തറപ്പിച്ച് പറയുന്ന യെദ്യൂരപ്പ ഒരു പടി കൂടി കടന്ന് സത്യപ്രതിജ്ഞ തീയതി വരെ പ്രഖ്യാപിച്ചിരിക്കുകയാണ്. ആത്മവിശ്വാസം കൈവിടാതെയുളള അദ്ദേഹത്തിന്റെ തുടര്‍ന്നുളള വാക്കുകളും അണികളില്‍ അമ്പരപ്പ് സൃഷ്ടിച്ചിരിക്കുകയാണ്.

ഈ മാസം 15 തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചാലുടന്‍ പ്രധാനമന്ത്രിയെയും മറ്റ് മന്ത്രിമാരേയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കുന്നതിനായി ഡല്‍ഹിയിലേക്ക് പോകും. 17നായിരിക്കും സത്യപ്രതിജ്ഞ നടക്കുകയെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം യെദ്യൂരപ്പ പറഞ്ഞു.

140 മുതല്‍ 150 സീറ്റുകള്‍ നേടിയായിരിക്കും ബിജെപി സംസ്ഥാനത്തിന്റെ ഭരണം പിടിച്ചെടുക്കുക. ശിക്കിരിപുരയില്‍ തനിക്ക് 50000 വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബിജെപിയും കോണ്‍ഗ്രസും കടുത്ത പോരാട്ടമാണ് കാഴ്ചവെച്ചത്. അഭിപ്രായസര്‍വ്വേ റിപ്പോര്‍്ട്ടുകളെല്ലാം തൂക്കുസഭയാണ് പ്രവചിക്കുന്നതെങ്കിലും കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റ കക്ഷിയാകുമെന്ന് കണക്കുകൂട്ടുന്നു. സിദ്ധരാമയ്യ സര്‍ക്കാരിനെതിരെ കടുത്ത ഭരണവിരുദ്ധ വികാരമില്ലെന്നാണ് സര്‍വ്വെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് എല്ലാം നിശ്ചയിച്ച് ഉറപ്പിച്ച മട്ടില്‍ യെദ്യൂരപ്പയുടെ പ്രതികരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com