കര്‍ണാടകയില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകും എന്നതില്‍ ആര്‍ക്കും സംശയമില്ല: ശശി തരൂര്‍

കര്‍ണാടകയില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകും എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ലെന്ന് ശശി തരൂര്‍ എംപി.
കര്‍ണാടകയില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകും എന്നതില്‍ ആര്‍ക്കും സംശയമില്ല: ശശി തരൂര്‍

ബെംഗലൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകും എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ലെന്ന് ശശി തരൂര്‍ എംപി. കര്‍ണാടകയില്‍ താന്‍ കണ്ടുമുട്ടിയ ഒരു കോണ്‍ഗ്രസ് നേതാവിനും പ്രവര്‍ത്തകനും കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് അദ്ദേഹം പറഞ്ഞു. അവര്‍ക്കിടയില്‍ വലിയ ആത്മവിശ്വാസം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. 

വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ പുറത്തുവന്ന എക്‌സിറ്റ് പോള്‍ സര്‍വേ ഫലങ്ങളുടെ പശ്ചാതലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂരിഭാഗം എക്‌സിറ്റ് പോളുകളും കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. എന്നാല്‍ തൂക്കുസഭയ്ക്കാണ് സാധ്യതതയെന്നും സര്‍വേ ഫലങ്ങള്‍ ചൂണ്ടിക്കാട്ടു. ജനതാദള്‍ (എസ്) ആകും കര്‍ണാടക രാഷ്ട്രീയത്തില്‍ നിര്‍ണായക ശക്തിയാകുന്നതെന്നും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നു. 

ടൈംസ് നൗ വിഎംആര്‍ സര്‍വേ പ്രകാരം കോണ്‍ഗ്രസ് 90 മുതല്‍ 103 സീറ്റ് വരെ നേടും. ബിജെപിക്ക് 80-93 സീറ്റുകള്‍ വരെ ലഭിക്കും. ജെഡിഎസ് 31-33 വരെ സീറ്റുകളില്‍ വിജയിക്കുമെന്നും ടൈംസ് നൗ സര്‍വേ പറയുന്നു.

ആക്‌സിസ് മൈ ഇന്ത്യ സര്‍വേ ഫലം പറയുന്നത് കോണ്‍ഗ്രസ് 106-118 സീറ്റുകള്‍ വരെ നേടുമെന്നാണ്. ബിജെപിക്ക് 79-92 സീറ്റുകളില്‍ സര്‍വേ വിജയം പ്രവചിക്കുന്നു. ജെഡിഎസിന് സാധ്യത കല്‍പിക്കുന്നത് 22-30 വരെ സീറ്റുകളിലാണ്.

സിഎന്‍എന്‍ ന്യൂസ് 18 സര്‍വേ പ്രകാരം കോണ്‍ഗ്രസിന് 106 മുതല്‍ 118 സീറ്റുകളില്‍ വിജയിക്കാനാവും. ബിജെപി 79-92 വരെ സീറ്റുകള്‍ നേടും. ജെഡിഎസ് 22-30 വരെ സീറ്റ് വരെ നേടുമെന്നും സര്‍വേ പ്രവചിക്കുന്നു.

ബിജെപി 95 മുതല്‍ 114 വരെ സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നാണ് റിപബ്ലിക് ടിവി സര്‍വേ പറയുന്നത്. കോണ്‍ഗ്രസിന് 73-82 സീറ്റുകള്‍ വരെ ലഭിക്കും. ജെഡിഎസ് 32-43 വരെ സീറ്റുകളും മറ്റുള്ളവര്‍ 23 വരെ സീറ്റുകളും നേടുംമെന്നും റിപബ്ലിക് ടിവി പറയുന്നു. 65 ശതമാനം പോളിങ്ങാണ് കര്‍ണാടകയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com