കര്‍ണാടകയില്‍ ബിജെപി 130 സീറ്റുകള്‍ നേടും;  3 കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂറൂമാറിയേക്കുമെന്ന് റിപ്പോര്‍ട്ട്

കര്‍ണാടകയില്‍ ബിജെപി 130 സീറ്റു നേടി അധികാരത്തിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ - മൂന്ന് കോണ്‍ഗ്രസ് എംഎല്‍എ മാര്‍ കൂറുമാറിയേക്കുമെന്നും വാര്‍ത്തകള്‍
കര്‍ണാടകയില്‍ ബിജെപി 130 സീറ്റുകള്‍ നേടും;  3 കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂറൂമാറിയേക്കുമെന്ന് റിപ്പോര്‍ട്ട്

ബംഗളൂരു: കര്‍ണാടകയില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് ടൈംസ് നൗ. 130 സീറ്റുകള്‍ നേടി ബിജെപി വലിയ ഒറ്റകക്ഷിയാകും. മൂന്ന് കോണ്‍ഗ്രസ് എംഎല്‍എ മാര്‍ കൂറുമാറിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കുറഞ്ഞത് 130 സീറ്റുകളെങ്കിലും നേടി ബിജെപി അധികാരത്തില്‍ തിരിച്ചെത്തുമെന്നു ദേശീയ പ്രസിഡന്റ് അമിത് ഷാ വ്യക്തമാക്കിയിരുന്നു. ഒരുമാസമായി ഞാന്‍ കര്‍ണാടക സംസ്ഥാനത്തില്‍ 50,000 കിലോമീറ്ററാണ് സഞ്ചരിച്ചത്. തിരഞ്ഞെടുപ്പില്‍ എത്ര സീറ്റുകളില്‍ ബിജെപി ജയിക്കുമെന്നു മാധ്യമങ്ങള്‍ പലതവണ എന്നോടു ചോദിച്ചതാണ്. ഇന്ന് ബിജെപി പ്രവര്‍ത്തകരില്‍ നിന്നു ലഭിച്ച പ്രതികരണങ്ങളില്‍ നിന്നു എനിക്ക് ആത്മവിശ്വാസത്തോടെ പറയാനാകും. ഞങ്ങള്‍ 130, അതുമല്ലെങ്കില്‍ അതിനു മുകളിലോ സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്ന് പ്രചാരണത്തിന്റെ അവസാനദിവസം ഷാ പറഞ്ഞിരുന്നു

അതേസമയം തൂക്ക് മന്ത്രിസഭയ്ക്ക് സാധ്യതതയെന്നാണ് റിപ്പോര്‍ട്ടുകള്‍. ജെഡിഎസ് ഉപമുഖ്യമന്ത്രി പദം ആവശ്യപ്പെട്ടേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ്അത്തരമൊരു സാഹചര്യത്തില്‍ ശ്രീരാലുവിനെ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുകയില്ല. അതേസമയം മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂറുമാറുമെന്ന റിപ്പോര്‍ട്ടുകള്‍ കോണ്‍ഗ്രസ് നേതൃത്വത്തെ ആശങ്കയിലാക്കുന്നുണ്ട്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com