കാവേരി നദീജല ബോര്‍ഡോ, അതോറിറ്റിയോ എന്ത് വേണമെങ്കിലും രൂപീകരിക്കാന്‍ തയ്യാര്‍:പദ്ധതി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച് കേന്ദ്രം

കാവേരി നദീജല ബോര്‍ഡോ, അതോറിറ്റിയോ എന്ത് വേണമെങ്കിലും രൂപീകരിക്കാന്‍ തയ്യാര്‍:പദ്ധതി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: കാവേരി നദീജല ബോര്‍ഡ് സ്ഥാപിക്കുന്നത് സംബന്ധിച്ച പദ്ധതി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. കാവേരി അതോറിറ്റിയോ, ബോര്‍ഡോ, കമ്മറ്റിയോ രൂപീകരിക്കാന്‍ തയാറാണെന്നും ഏത് വേണമെന്നത് കോടതിക്ക് തീരുമാനിക്കാമെന്നുമാണ് കേന്ദ്രര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

പദ്ധതി പരിശോധിച്ച് നിലപാട് അറിയിക്കാന്‍ തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കുകയും ചെയ്തു. കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും. നേരത്തേ, പദ്ധതി രൂപീകരിക്കുന്നതില്‍ കാലതാമസം വരുത്തിയതിന് കേന്ദ്ര സര്‍ക്കാരിനെ സുപ്രീം കോടതി വിമര്‍ശിച്ചിരുന്നു. കര്‍ണാടക തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് കേന്ദ്രം പദ്ധതി വൈകിപ്പിക്കുന്നത് എന്ന് തമിഴ്‌നാട് ആരോപണം ഉന്നയിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com