മോദി പബ്ലിസിറ്റിക്കായി ചെലവഴിച്ചത് 4300 കോടി

നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ പബ്ലിസിറ്റിക്കായി ചെലവഴിച്ചത് 4343 . 26 കോടി രൂപ. വിവരാവകാശ രേഖയനുസരിച്ചുള്ള രേഖകളാണ് പുറത്തുവന്നിരിക്കുന്നത്
മോദി പബ്ലിസിറ്റിക്കായി ചെലവഴിച്ചത് 4300 കോടി

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ പബ്ലിസിറ്റിക്കായി ചെലവഴിച്ചത് 4343 . 26 കോടി രൂപ. വിവരാവകാശ രേഖയനുസരിച്ചുള്ള രേഖകളാണ് പുറത്തുവന്നിരിക്കുന്നത്. 

പബ്ലിസിറ്റിക്കായി മാത്രം 953 കോടി രൂപ ചെലവഴിച്ചപ്പോള്‍ അച്ചടി മാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണത്തിന് ചെവലഴിച്ചത് 424 കോടി രൂപയാണ്. ഇലക്ട്രോണിക് മീഡിയക്കും ഔട്ട് ഡോര്‍ പബ്ലിസിറ്റിക്കും യഥാക്രമം 448.97 കോടിയും 79.72ല കോടിയുമാണ് ചെലഴിച്ചതെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. 2014 ലെ കണക്കാണിത്.

സമാനമായ നിലയില്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളിലും പബ്ലിസിറ്റിക്കായി കേന്ദ്രസര്‍ക്കാര്‍ വന്‍തുകയാണ് ചെലവഴിച്ചിരിക്കുന്നത്. 2017 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള 9മാസക്കാലയളവില്‍ ഇതുവരെ ചെലവഴിച്ചത് 953.54 കോടിയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com