ജെഡിഎസിന് മുഖ്യമന്ത്രി സ്ഥാനം; സര്‍ക്കാര്‍ രൂപീകരണ ശ്രമവുമായി കോണ്‍ഗ്രസ്

2019 ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ഗതി നിര്‍ണയിക്കുമെന്ന് കരുതുന്ന കര്‍ണാടക തെരഞ്ഞെടുപ്പില്‍  ജെഡിഎസിന്റെ നിലപാട് നിര്‍ണായകമാകുന്നു.
ജെഡിഎസിന് മുഖ്യമന്ത്രി സ്ഥാനം; സര്‍ക്കാര്‍ രൂപീകരണ ശ്രമവുമായി കോണ്‍ഗ്രസ്

ബംഗലൂരു:2019 ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ഗതി നിര്‍ണയിക്കുമെന്ന് കരുതുന്ന കര്‍ണാടക തെരഞ്ഞെടുപ്പില്‍  ജെഡിഎസിന്റെ നിലപാട് നിര്‍ണായകമാകുന്നു. കേവല ഭൂരിപക്ഷത്തിലേയ്ക്ക് നീങ്ങിയ ബിജെപിയുടെ ലീഡ്് നില താഴ്ന്നതാണ് ജെഡിഎസിന്റെ പ്രാധാന്യം വര്‍ധിപ്പിച്ചത്. കേവല ഭൂരിപക്ഷത്തിന് 113 സീറ്റ് വേണമെന്നിരിക്കേ, ബിജെപി 107 സീറ്റുകളിലാണ് ഇപ്പോള്‍ ലീഡ് ചെയ്യുന്നത്. നേരത്തെ ഒരു ഘട്ടത്തില്‍ 120 സീറ്റുകളില്‍ ലീഡ് ചെയ്തിരുന്ന ബിജെപി വന്‍ കുതിപ്പാണ് നടത്തിയിരുന്നത്.

ഈ പശ്ചാത്തലത്തില്‍ ജെഡിഎസ് ആരുടെ കൂടെ പോകുമെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ രൂപികരണ ശ്രമവുമായി കോണ്‍ഗ്രസ് ജെഡിഎസിനെ സമീപിച്ചതായാണ് റിപ്പോര്‍ട്ട്. യുപിഎ അധ്യക്ഷ സോണിയ ഗാന്ധി നേരിട്ട് ഇടപെട്ടാണ് ഇതിനുളള ശ്രമം നടത്തുന്നത്. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളായ കെ സി വേണുഗോപാലിനെയും ഗുലാം നബി ആസാദിനെയും ഇക്കാര്യത്തില്‍ എച്ച്ഡി ദേവഗൗഡയുമായി കൂടിയാലോചന നടത്താന്‍ ചുമതലപ്പെടുത്തി. കോണ്‍ഗ്രസും ജെഡിഎസും ചേര്‍ന്ന് സര്‍ക്കാര്‍ രൂപികരിക്കുന്നതിന്റെ സാധ്യതകളാണ് കോണ്‍ഗ്രസ് തേടുന്നത്. അങ്ങനെയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം ജെഡിഎസിന് നല്‍കാനും കോണ്‍ഗ്രസ് ഒരുക്കമാണെന്നാണ് റിപ്പോര്‍ട്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com