പരീക്ഷാഫലത്തില്‍ പരാജയം; ആറ് കുട്ടികള്‍ ജീവനൊടുക്കി 

മധ്യപ്രദേശില്‍ സ്‌കൂള്‍ ബോര്‍ഡ് പരീക്ഷാഫലം പുറത്തുവന്നതിന് പിന്നാലെ ആറ് കുട്ടികള്‍ ജീവനൊടുക്കി
പരീക്ഷാഫലത്തില്‍ പരാജയം; ആറ് കുട്ടികള്‍ ജീവനൊടുക്കി 

ഭോപ്പാല്‍: മധ്യപ്രദേശില്‍ സ്‌കൂള്‍ ബോര്‍ഡ് പരീക്ഷാഫലം പുറത്തുവന്നതിന് പിന്നാലെ ആറ് കുട്ടികള്‍ ജീവനൊടുക്കി. പരീക്ഷയില്‍ നേരിട്ട പരാജയമാണ് കുട്ടികളെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത്. ഫലം പുറത്തുവന്ന് മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു ഇവര്‍ ജീവനൊടുക്കിയത്. ഇന്നലെയാണ് പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാഫലം സംസ്ഥാനത്ത് പ്രസിദ്ധീകരിച്ചത്. 

ഭോപ്പാല്‍, ഗ്വാളിയോര്‍, ഉജ്ജെയ്ന്‍, സെഹോര്‍, ദമോഹ് എന്നീ ജില്ലകളിലാണ് വിദ്യാര്‍ത്ഥികളുടെ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഭോപ്പാലില്‍ ആത്മഹത്യ ചെയ്ത പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി മൂന്ന് വിഷയങ്ങളില്‍ പരാജയപ്പെട്ടതറിഞ്ഞ് അടുക്കളയില്‍ ഷോളില്‍ തൂങ്ങി ജീവനൊടുക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. സെഹോറില്‍ ആത്മഹത്യ ചെയ്ത രണ്ട് കുട്ടികള്‍ വിഷം കുടിച്ചാണ് മരിച്ചത്. ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ലെന്ന് പോലീസ് പറഞ്ഞു. 

ഈ വര്‍ഷത്തെ പത്ത് പന്ത്രണ്ട് ക്ലാസുകളിലെ ഫലം പുറത്തുവന്നപ്പോള്‍ പത്താം ക്ലാസില്‍ 67 ശതമാനവും പന്ത്രണ്ടാം ക്ലാസില്‍ 68 ശതമാനവുമാണ് സംസ്ഥാനത്തെ വിജയശതമാനം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കൂടുതല്‍ വിജയശതമാനം നേടാന്‍ ഈ വര്‍ഷം സാധിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം പരീക്ഷാഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ 12 കുട്ടികളാണ് ആത്മഹത്യ ചെയ്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com