പോള്‍ ചെയ്തതിനെക്കാള്‍ വോട്ട് യന്ത്രത്തില്‍; ബിജെപി നേതാവിന്റെ ഫലം തടഞ്ഞുവെച്ചു

ബി.ജെ.പി സ്ഥാനാര്‍ത്ഥിയും പ്രതിപക്ഷനേതാവുമായ ജഗദീഷ് ലാല്‍ ഷെട്ടാറിന്റെ വിജയമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞത്.
പോള്‍ ചെയ്തതിനെക്കാള്‍ വോട്ട് യന്ത്രത്തില്‍; ബിജെപി നേതാവിന്റെ ഫലം തടഞ്ഞുവെച്ചു

ബംഗലൂരു: പോള്‍ ചെയ്തതിനേക്കാള്‍ 207 വോട്ടുകള്‍ കൂടുതല്‍ വോട്ടുകള്‍ ലഭിച്ചതിനെത്തുടര്‍ന്ന് ബി.ജെ.പി എം.എല്‍.എയുടെ ഫലം തടഞ്ഞുവെച്ചു. ഹുബഌ ധര്‍വാഡ് സെന്‍ട്രല്‍ മണ്ഡലത്തില്‍ ജയിച്ച ബി.ജെ.പി സ്ഥാനാര്‍ത്ഥിയും പ്രതിപക്ഷനേതാവുമായ ജഗദീഷ് ലാല്‍ ഷെട്ടാറിന്റെ വിജയമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞത്. ഇത് ആറാം തവണയാണ് ഷെട്ടാര്‍ ഹൂബ്ലി മണ്ഡലത്തില്‍ വിജയിക്കുന്നത്. 

ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ഷെട്ടാര്‍ 25354 വോട്ടിനാണ് ഷെട്ടാര്‍ വിജയിച്ചത്. എന്നാല്‍ സൂക്ഷ്മപരിശോധനയിലാണ് വോട്ടിംഗ് യന്ത്രത്തിലെ ക്രമക്കേട് കണ്ടെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com