പ്രതീക്ഷകളെയും മറികടന്ന് ബിജെപി കുതിപ്പ്, കോണ്‍ഗ്രസിന് ഒപ്പം ബംഗലൂരു മാത്രം

ബംഗലൂരു: കര്‍ണാടക തെരഞ്ഞെടുപ്പില്‍ പ്രധാനമേഖലകളില്‍ എല്ലാം ബിജെപി മുന്നിട്ടുനില്‍്ക്കുന്നു.
പ്രതീക്ഷകളെയും മറികടന്ന് ബിജെപി കുതിപ്പ്, കോണ്‍ഗ്രസിന് ഒപ്പം ബംഗലൂരു മാത്രം

ബംഗലൂരു: കര്‍ണാടക തെരഞ്ഞെടുപ്പില്‍ പ്രധാനമേഖലകളില്‍ എല്ലാം ബിജെപി മുന്നിട്ടുനില്‍്ക്കുന്നു. മുംബൈയോട് ചേര്‍ന്നുകിടക്കുന്ന പ്രദേശം, ഹൈദരാബാദിനോട് ചേര്‍ന്നുളള പ്രദേശം, തീരദേശം, സെന്‍ട്രല്‍ കര്‍ണാടക മേഖലകളില്‍ ബിജെപി ലീഡ് ചെയ്യുന്നു. സംസ്ഥാന തലസ്ഥാനമായ ബംഗലൂരു മേഖലയില്‍ മാത്രമാണ് കോണ്‍ഗ്രസ് മുന്നേറുന്നത്. 

പതിവുപോലെ ദക്ഷിണ കന്നഡ മേഖലയില്‍ ജെഡിഎസ് മുന്നിട്ടുനില്‍ക്കുന്നു. തൊട്ടുപിന്നില്‍ നിലയുറപ്പിച്ചിരിക്കുന്നത് കോണ്‍ഗ്രസിന് ആശ്വാസം നല്‍കുന്നു.
 
അതേസമയം നിര്‍ണായകമായ ലിംഗായത്ത്, തീരദേശ മേഖലകളില്‍ ബിജെപി ലീഡ് ചെയ്യുന്നത് കോണ്‍ഗ്രസിന് തിരിച്ചടിയായി. ലിംഗായത്തുകള്‍ക്ക് മതപദവി നല്‍കണമെന്ന് ശുപാര്‍ശ ചെയ്ത കോണ്‍ഗ്രസ് അവരുടെ ശക്തികേന്ദ്രത്തില്‍ മുന്നേറ്റം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ച് ബിജെപി മുന്നേറുന്ന കാഴ്ചയാണ് ദൃശ്യമാകുന്നത്. അതേപോലെ തീരദേശ മേഖലയിലും ബിജെപിയാണ് മുന്നിട്ടുനില്‍ക്കുന്നത്. വ്യാപകമായ പ്രചാരണ പ്രവര്‍ത്തനങ്ങളാണ് തീരദേശ മേഖല കേന്ദ്രീകരിച്ച് കോണ്‍ഗ്രസ് നടത്തിയിരുന്നത്. എന്നാല്‍ ഫല സൂചനകള്‍ മറിച്ചാണ്. 

വോട്ടെണ്ണലിന്റെ ആദ്യ ഒന്നരമണിക്കൂര്‍ പിന്നിട്ടപ്പോള്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഇഞ്ചോടിച്ച് പോരാട്ടമാണ് നടക്കുന്നത്. കോണ്‍ഗ്രസിനെ പിന്നിലാക്കി ബിജെപി ലീഡ് ഉയര്‍ത്തി.  95 സീറ്റുകളിലാണ് ബിജെപി മുന്നിട്ടുനില്‍ക്കുന്നത്.് 79 സീറ്റുകളില്‍ ലീഡ് ഉയര്‍ത്തി ശക്തമായ വെല്ലുവിളിയുമായി കോണ്‍ഗ്രസ് തൊട്ടുപിന്നിലുണ്ട്. നിര്‍ണായക ശക്തിയാകുമെന്ന് പ്രവചിക്കുന്ന ജെഡിഎസ് 41 സീറ്റുകളില്‍ മുന്നിട്ടുനില്‍ക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com