ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന് ശിവസേന

കര്‍ണാടക തെരഞ്ഞടുപ്പില്‍ ബിജെപി വന്‍ കുതിപ്പ് നടത്തിയതിന് പിന്നാലെ തെരഞ്ഞടുപ്പില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്ന ആവശ്യവുമായി ശിവസേന വീണ്ടും രംഗത്ത്
ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന് ശിവസേന

മുംബൈ: കര്‍ണാടക തെരഞ്ഞടുപ്പില്‍ ബിജെപി വന്‍ കുതിപ്പ് നടത്തിയതിന് പിന്നാലെ തെരഞ്ഞടുപ്പില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്ന ആവശ്യവുമായി ശിവസേന വീണ്ടും രംഗത്ത്. തെരഞ്ഞടുപ്പ് രംഗത്തെ ആശങ്കകള്‍ ഒഴിവാക്കാന്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തെക്കാള്‍ അഭികാമ്യം ബാലറ്റ് പേപ്പറുകളാണെന്നാണ് ശിവസേനയുടെ വാദം.

കര്‍ണാടക തെരഞ്ഞടുപ്പില്‍ 106 സീറ്റുകള്‍ നേടി ബിജെപിയാണ് വലിയ ഒറ്റകക്ഷി. തെരഞ്ഞടുപ്പുകളില്‍ വോട്ടിംഗ് മെഷീനില്‍ ബിജെപി കൃത്രിമം നടത്തിുന്നാതായി വ്യാപകമായി ആക്ഷേപം നിലനില്‍ക്കുന്നുണ്ട്്. ഈ പശ്ചാത്തലത്തിലാണ് ശിവസേനയുടെ പ്രതികരണം. ഗുജറാത്ത്, യുപി തെരഞ്ഞടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് പിന്നില്‍ ഇവിഎം ആണെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com