ബിജെപിയുടെ ചാക്കിട്ട് പിടുത്തം തടയുക ലക്ഷ്യം; എംഎല്‍എമാരെ പഞ്ചാബിലേക്ക് മാറ്റാനൊരുങ്ങി കോണ്‍ഗ്രസ്

കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യനീക്കത്തില്‍ ഇരുപാര്‍ട്ടികളിലേയും എംഎല്‍എമാരില്‍ ചിലര്‍ക്ക് അതൃപ്തിയുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് എംഎല്‍എമാരെ കോണ്‍ഗ്രസ് അധികാരത്തിലുള്ള പഞ്ചാബിലേക്ക് മാറ്റാനുള്ള തീരുമാനം
ബിജെപിയുടെ ചാക്കിട്ട് പിടുത്തം തടയുക ലക്ഷ്യം; എംഎല്‍എമാരെ പഞ്ചാബിലേക്ക് മാറ്റാനൊരുങ്ങി കോണ്‍ഗ്രസ്

ബംഗലൂര്‍: കര്‍ണാടകയിലെ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ എം.എല്‍.എമാരെ ചാക്കിട്ടുപിടിക്കാന്‍ ബി.ജെ.പി. ബി.ജെ.പിയുടെ കുതിരച്ചവടത്തെ തടയിടാന്‍ എം.എല്‍.എമാര്‍ക്ക് വിപ്പ് നല്‍കിയും സ്ഥലത്ത് നിന്ന് മാറ്റിയും ജെ.ഡി.എസും കോണ്‍ഗ്രസും രംഗത്തെത്തി.
കോണ്‍ഗ്രസ് എം.എല്‍.എമാരെ പഞ്ചാബിലേക്ക് മാറ്റുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ജെ.ഡി.എസ് എം.എല്‍.എമാര്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്.

കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യനീക്കത്തില്‍ ഇരുപാര്‍ട്ടികളിലേയും എം.എല്‍.എമാരില്‍ ചിലര്‍ക്ക് അതൃപ്തിയുണ്ട്. രാഷ്ട്രീയ കരുനീക്കത്തിനായി അമിത് ഷായുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് കേന്ദ്രമന്ത്രിമാരുടെ സംഘം കര്‍ണാടകയിലേക്ക് തിരിച്ചിട്ടുണ്ട്. ഇരുപാര്‍ട്ടികളിലുമായി അസംതൃപ്തരായ 12 എംഎല്‍എമാരുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. അമിത് ഷായുടെ നേതൃത്വത്തില്‍ ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് പാര്‍ലമെ്ന്ററി പാര്‍ട്ടി യോഗവും ആരംഭിച്ചിട്ടുണ്ട്

സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും എം.എല്‍.എയുമായ ജി. പരമേശ്വരയുടെ നേതൃത്വത്തിലെത്തിയ സംഘത്തെ കാണാന്‍ ഗവര്‍ണര്‍ വാജുഭായ് രാധുഭായ് വാല നേരത്തെ കൂട്ടാക്കിയിരുന്നില്ല. മാത്രമല്ല, ഗവര്‍ണര്‍ ബി.ജെ.പി നേതാവ് യെദ്യൂരപ്പയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കുകയും ഭൂരിപക്ഷം തെളിയിക്കാന്‍ ഒരാഴ്ചത്തെ സമയം അനുവദിക്കുകയും ചെയ്തു. സംസ്ഥാന ഗവര്‍ണറെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കാനുള്ള മോദിയുടെ നീക്കമാണിതെന്ന് പരക്കെ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com