സര്‍ക്കാര്‍ രൂപീകരണം : കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവദേക്കറും രവിശങ്കര്‍ പ്രസാദും ബംഗലൂരുവിലേക്ക്

2103-ലേതിനേക്കാള്‍ മൂന്നിരട്ടി സീറ്റുകളാണ് നേടിയത്. കഴിഞ്ഞ തവണ 40 സീറ്റുകള്‍ മാത്രമാണ് ബിജെപിക്ക് കിട്ടിയിരുന്നത്
സര്‍ക്കാര്‍ രൂപീകരണം : കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവദേക്കറും രവിശങ്കര്‍ പ്രസാദും ബംഗലൂരുവിലേക്ക്

ന്യൂഡല്‍ഹി : കര്‍ണാടകയില്‍ മികച്ച വിജയം നേടി അധികാരം ഉറപ്പിച്ച ബിജെപി സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളിലേക്ക് കടക്കുന്നു. ഇതിന്റെ ഭാഗമായി കര്‍ണാടകത്തിന്റെ ചുമതലയുള്ള ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവദേക്കറും, കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദും ഇന്ന് ബംഗലൂരുവിലെത്തും. ഇന്ന് വൈകീട്ട് ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരുമെന്നാണ് റിപ്പോര്‍ട്ട്. 

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ മികച്ച വിജയമാണ് ബിജെപി ഇത്തവണ നേടിയത്. 2103-ലേതിനേക്കാള്‍ മൂന്നിരട്ടി സീറ്റുകളാണ് നേടിയത്. കഴിഞ്ഞ തവണ 40 സീറ്റുകള്‍ മാത്രമാണ് ബിജെപിക്ക് കിട്ടിയിരുന്നത്. 

കര്‍ണാടകയില്‍ ആകെയുള്ള 222 സീറ്റുകളില്‍ 112 ഇടങ്ങളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയ ബി എസ് യെദ്യൂരപ്പ  ശിക്കാരിപ്പുരയില്‍ വിജയിച്ചു. ബിജെപി നേതാക്കളായ സോമശേഖര റെഡ്ഡി, കരുണാകര റെഡ്ഡി തുടങ്ങിയവരും വിജയിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com