കര്‍ണാടകയില്‍ അനിശ്ചിതത്വം തുടരുന്നു; ജെഡിഎസ്-കോണ്‍ഗ്രസ് സംഘം ഗവര്‍ണറെ കണ്ടു, സന്ദര്‍ശനത്തിന് ഒരുങ്ങി യെദ്യൂരപ്പയും 

കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച അനിശ്ചിതത്വം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ജെഡിഎസ്- കോണ്‍ഗ്രസ് സംഘം ഗവര്‍ണറെ കണ്ടു.
കര്‍ണാടകയില്‍ അനിശ്ചിതത്വം തുടരുന്നു; ജെഡിഎസ്-കോണ്‍ഗ്രസ് സംഘം ഗവര്‍ണറെ കണ്ടു, സന്ദര്‍ശനത്തിന് ഒരുങ്ങി യെദ്യൂരപ്പയും 

ബംഗലൂരു: കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച അനിശ്ചിതത്വം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ജെഡിഎസ്- കോണ്‍ഗ്രസ് സംഘം ഗവര്‍ണറെ കണ്ടു. സര്‍ക്കാര്‍ രൂപീകരണത്തിനുളള അവകാശവാദം ഉന്നയിച്ച് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയുടെയും ജെഡിഎസ് നേതാവ് കുമാരസാമിയുടെയും നേതൃത്വത്തിലുളള സംഘമാണ് ഗവര്‍ണറെ സന്ദര്‍ശിച്ചത്. എംഎല്‍എമാരുടെ പിന്തുണ അറിയിച്ചുളള കത്തുകള്‍ സംഘം ഗവര്‍ണര്‍ക്ക് കൈമാറി. എല്ലാ എംഎല്‍എമാരെയും തന്റെ മുന്‍പില്‍ അണിനിരത്താന്‍ ഗവര്‍ണര്‍ അനുമതി നല്‍കാത്ത പശ്ചാത്തലത്തില്‍  ഇരുവിഭാഗങ്ങളില്‍ നിന്നുമായി അഞ്ചു എംഎല്‍എമാര്‍ വീതമുളള പ്രതിനിധി സംഘമാണ് ഗവര്‍ണറെ കണ്ടത്.നിലവില്‍ 117  എംഎല്‍എമാരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നാണ് ജെഡിഎസ്- കോണ്‍ഗ്രസ് സഖ്യത്തിന്റെ അവകാശവാദം.

ഇതിനിടെ ഗവര്‍ണറുടെ വസതിക്ക് മുന്നില്‍ ജെഡിഎസ് പ്രതിഷേധം രേഖപ്പെടുത്തി.നൂറ് കണക്കിന് പ്രവര്‍ത്തകരാണ് വസതിക്ക് മുന്നില്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്്.  സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് ജെഡിഎസ് കോണ്‍ഗ്രസ് നേതാക്കള്‍ രാജ്ഭവനില്‍ എത്തിയതിന് പിന്നാലെയാണ് ജെഡിഎസ് നേതാക്കളുടെ പ്രതിഷേധം. 

ബിജെപിയിലേക്കുളള കൂറുമാറ്റത്തെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ ബംഗലൂരുവില്‍ നിന്നും മാറ്റാനും കോണ്‍ഗ്രസ് ശ്രമം ആരംഭിച്ചതായി റിപ്പോര്‍ട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com