കര്‍ണാടകയില്‍ സിപിഎമ്മിന് ആകെ കിട്ടിയത് 0.2 ശതമാനം വോട്ടുകള്‍, സിപിഐ ചിത്രത്തിലേയില്ല; ദയനീയ പരാജയമേറ്റു വാങ്ങി ഇടതുപാര്‍ട്ടികള്‍ 

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് ദയനീയ പരാജയം. 19 സീറ്റുകളില്‍ മത്സരിച്ച സിപിഎമ്മിന് ആകെ ലഭിച്ചത് 81191 വോട്ടുകള്‍ മാത്രം.
 കര്‍ണാടകയില്‍ സിപിഎമ്മിന് ആകെ കിട്ടിയത് 0.2 ശതമാനം വോട്ടുകള്‍, സിപിഐ ചിത്രത്തിലേയില്ല; ദയനീയ പരാജയമേറ്റു വാങ്ങി ഇടതുപാര്‍ട്ടികള്‍ 

ബംഗലൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് ദയനീയ പരാജയം. 19 സീറ്റുകളില്‍ മത്സരിച്ച സിപിഎമ്മിന് ആകെ ലഭിച്ചത് 81191 വോട്ടുകള്‍ മാത്രം. ഇതില്‍ 51697 വോട്ടുകളും നേടിയത് ബഗേപള്ളിയില്‍ രണ്ടാം സ്ഥാനത്തെത്തിയ ജി.വി.ശ്രീറാം റെഡ്ഡിയാണ്. ബാക്കി 18 ഇടങ്ങളിലും പാര്‍ട്ടി ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയത്. മൊത്തം വോട്ട് വിഹിതത്തിന്റെ 0.2 ശതമാനം വോട്ടുകളാണ് സിപിഎം സ്ഥാനാര്‍ഥികള്‍ നേടിയത്.

മംഗളൂരിലെ മൂന്ന് മണ്ഡലങ്ങളിലും സിപിഎം സ്ഥനാര്‍ഥികള്‍ക്ക് മുവായിരം വോട്ടുകള്‍ തികയ്ക്കാനായില്ല. മംഗളൂരുവില്‍ 2372 ഉം മംഗളൂരു നോര്‍ത്തില്‍ 2472 ഉം സൗത്തില്‍ 2329 ഉം വോട്ടുകളാണ് സിപിഎം സ്ഥാനാര്‍ഥികള്‍ നേടിയത്.

തെരഞ്ഞെടുപ്പിന് മുമ്പ് ജെഡിഎസുമായി സഖ്യത്തിലേര്‍പ്പെടാന്‍ സിപിഎം ശ്രമിച്ചിരുന്നെങ്കിലും ബഗേപള്ളിയിലടക്കം ജെഡിഎസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. മറ്റൊരു ഇടതുപക്ഷ പാര്‍ട്ടിയായ സിപിഐ കോണ്‍ഗ്രസിന് പിന്തുണ നല്‍കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com