ഗവര്‍ണറുടെ മുന്‍പില്‍ എംഎല്‍എമാരെ അണിനിരത്താന്‍ ഒരുങ്ങി കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യം ; തീരുമാനം പ്രതികൂലമായാല്‍ പ്രതിഷേധമിരിക്കും

കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച അനിശ്ചിതത്വം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ചടുല നീക്കങ്ങളുമായി കോണ്‍ഗ്രസ്
ഗവര്‍ണറുടെ മുന്‍പില്‍ എംഎല്‍എമാരെ അണിനിരത്താന്‍ ഒരുങ്ങി കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യം ; തീരുമാനം പ്രതികൂലമായാല്‍ പ്രതിഷേധമിരിക്കും

ബംഗലൂരു: കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച അനിശ്ചിതത്വം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ചടുല നീക്കങ്ങളുമായി കോണ്‍ഗ്രസ്. സര്‍ക്കാര്‍ രൂപീകരണത്തിനുളള അവകാശവാദം ഉന്നയിച്ച് കോണ്‍ഗ്രസ്് ജെഡിഎസ് നേതാക്കള്‍ ഇന്ന് ഗവര്‍ണറെ കാണും. കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയുടെയും ജെഡിഎസ് നേതാവ് കുമാരസാമിയുടെയും നേതൃത്വത്തില്‍ ഗവര്‍ണറെ കാണാനാണ് തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ 117  എംഎല്‍എമാരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നാണ് ജെഡിഎസ്- കോണ്‍ഗ്രസ് സഖ്യത്തിന്റെ അവകാശവാദം. ഇതിന്റെ ഭാഗമായി എംഎല്‍എമാരെ രാജ്ഭവനില്‍ അണിനിരത്തും. ഗവര്‍ണര്‍ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കില്‍ പ്രതിഷേധം രേഖപ്പെടുത്താനും കോണ്‍ഗ്രസ് തീരുമാനിച്ചതായി റിപ്പോര്‍ട്ടുണ്ട്. 

ഇതിനിടെ ബിജെപിയിലേക്കുളള കൂറുമാറ്റത്തെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ ബംഗലൂരുവില്‍ നിന്നും മാറ്റാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. രാമനഗര ബിഡദിയിലെ റിസോര്‍ട്ടിലേക്ക് എംഎല്‍എമാരെ മാറ്റാനാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. നിലവില്‍ കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായ ജെഡിഎസിന്റെ എംഎല്‍എമാര്‍ റിസോര്‍ട്ടിലാണ് കഴിയുന്നത്.അതേസമയം ഗവര്‍ണറുടെ നിലപാട് അറിഞ്ഞശേഷം റിസോര്‍ട്ടിലേക്ക് എംഎല്‍എമാരെ മാറ്റുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് അന്തിമതീരുമാനം എടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com