പണിക്ക് മറുപണി; ആറ് ബിജെപി എംഎല്‍എമാരുമായി കോണ്‍ഗ്രസ് ചര്‍ച്ച നടത്തിയെന്ന് സൂചന

കോണ്‍ഗ്രസ് ജെഡിഎസ് എംഎല്‍മാരെ ചാക്കിട്ടു പിടിച്ച് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ ബിജെപി തുടരുന്നതിനിടെ മറുപണിയുമായി കോണ്‍ഗ്രസ്
പണിക്ക് മറുപണി; ആറ് ബിജെപി എംഎല്‍എമാരുമായി കോണ്‍ഗ്രസ് ചര്‍ച്ച നടത്തിയെന്ന് സൂചന

ബെംഗലൂരു: കോണ്‍ഗ്രസ് ജെഡിഎസ് എംഎല്‍മാരെ ചാക്കിട്ടു പിടിച്ച് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ ബിജെപി തുടരുന്നതിനിടെ മറുപണിയുമായി കോണ്‍ഗ്രസ്. ബിജെപിയുടെ ആറ് എംഎല്‍എമാരുമായി കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ട്. അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാരും നാല് ജെഡിഎസ് എംഎല്‍എമാരും ബിജെപിക്കൊപ്പം പോകുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ബിജെപി എംഎല്‍എമാരെ കോണ്‍ഗ്രസ് വല വീശിപ്പിടിച്ചുവെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്. എന്നാല്‍ വാര്‍ത്തകളോട് ബിജെപിയോ കോണ്‍ഗ്രസോ പ്രതികരിച്ചിട്ടില്ല. 

സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവാദം ചോദിച്ചും സത്യപ്രതിജ്ഞയ്ക്ക് ഒരു ദിവസത്തെ  സമയം ചോദിച്ചും ബിജെപി യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ ഗവര്‍ണറെ കണ്ടിരുന്നു. ബിജെപിക്ക് അനുകൂലമായ നിലപാടാണ് ഗവര്‍ണര്‍ സ്വീകരിക്കാന്‍ സാധ്യത. അങ്ങനെയാണെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് എതിര്‍പക്ഷം വ്യക്തമാക്കിയിട്ടുണ്ട്. 

പന്ത്രണ്ട് ജെഡിഎസ് എംഎല്‍മാര്‍ കോണ്‍ഗ്രസ് സഖ്യത്തില്‍ അസംപ്തൃപതരാണെന്നും തങ്ങള്‍ക്കൊപ്പം വരുമെന്നുമാണ് ബിജെപി അവകാശപ്പെടുന്നത്. സത്യപ്രതിജ്ഞയ്ക്കായുള്ള ഒരുക്കങ്ങള്‍ ബിജെപി ആരംഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com