പത്തുപേരെ റാഞ്ചിയാല്‍ 20 പേരെ തിരിച്ചെത്തിക്കും; ബിജെപിക്ക് താക്കീതുമായി കുമാരസാമി

എംഎല്‍എമാരെ അടര്‍ത്തി മാറ്റാന്‍ ഒരാള്‍ക്ക് വീതം 100 കോടി രൂപ ബിജെപി വാഗ്ദാനം നല്‍കിയെന്ന ആരോപണം ജെഡിഎസ് സ്ഥിരീകരിച്ചു
പത്തുപേരെ റാഞ്ചിയാല്‍ 20 പേരെ തിരിച്ചെത്തിക്കും; ബിജെപിക്ക് താക്കീതുമായി കുമാരസാമി

ബംഗലൂരു:  ബിജെപിയെ വെല്ലുവിളിച്ച് ജെഡിഎസ് സംസ്ഥാന പ്രസിഡന്റ് കുമാരസാമി. പത്തുപേരെ റാഞ്ചിയാല്‍ 20 പേരെ തിരിച്ചെത്തിക്കുമെന്ന് കുമാരസാമി മാധ്യമങ്ങളോട് പറഞ്ഞു. എംഎല്‍എമാരെ അടര്‍ത്തി മാറ്റാന്‍ ഒരാള്‍ക്ക് വീതം 100 കോടി രൂപ ബിജെപി വാഗ്ദാനം നല്‍കിയെന്ന ആരോപണം ജെഡിഎസ് സ്ഥിരീകരിച്ചു.കളളപ്പണം ഉപയോഗിച്ച്് തങ്ങളുടെ എംഎല്‍എമാരെ കൂറുമാറ്റാനാണ് ബിജെപി ശ്രമിച്ചതെന്നും കുമാരസാമി പറഞ്ഞു. ജെഡിഎസ് എംഎല്‍എമാരെ അണിനിരത്തി കുമാരസാമി വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ബിജെപിക്കെതിരെ ആഞ്ഞടിച്ചത്.

കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നതില്‍ പൂര്‍ണ തൃപ്തിയില്ല.  വികസനവും ജനങ്ങളുടെ വികാരവും കണക്കിലെടുത്ത് കോണ്‍ഗ്രസുമായി സഹകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ബിജെപിയുമായി ഒരുതരത്തിലുളള സഖ്യത്തിനും താത്പര്യമില്ല. ഭിന്നിപ്പിച്ച് അധികാരം പിടിക്കാമെന്ന ബിജെപിയുടെ ആഗ്രഹം നടക്കാന്‍ പോകുന്നില്ല. കര്‍ണാടകയില്‍ ബിജെപി ഭരണത്തിലേറുമെന്ന മോദിയുടെ ആഗ്രഹം വ്യാമോഹമായി തന്നെ അവശേഷിക്കുമെന്നും ജെഡിഎസ് നിയമസഭാ കക്ഷിനേതാവായി തെരഞ്ഞെടുത്തതിന് പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കുമാരസാമി ആരോപിച്ചു.

ഗവര്‍ണര്‍ കുതിരക്കച്ചവടത്തിന് കൂട്ടുനില്‍ക്കുന്നുവെന്നും കുമാരസാമി ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com