രാജിവെച്ചാല്‍ നൂറുകോടി; മന്ത്രിസ്ഥാനവുമായി നേതാക്കള്‍ സമീപിച്ചതായി സഖ്യകക്ഷി എംഎല്‍എ; ചാക്കിട്ടുപിടുത്തം സ്ഥിരീകരിച്ച് ബിജെപി നേതാവ്

കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് പാളയത്തില്‍ നിന്ന് എംഎല്‍എമാരെ തങ്ങള്‍ക്കൊപ്പം നിര്‍ത്താന്‍ വന്‍തുക വാഗ്ദാനം ചെയ്ത് ബിജെപി
രാജിവെച്ചാല്‍ നൂറുകോടി; മന്ത്രിസ്ഥാനവുമായി നേതാക്കള്‍ സമീപിച്ചതായി സഖ്യകക്ഷി എംഎല്‍എ; ചാക്കിട്ടുപിടുത്തം സ്ഥിരീകരിച്ച് ബിജെപി നേതാവ്

ബെംഗലൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് പാളയത്തില്‍ നിന്ന് എംഎല്‍എമാരെ തങ്ങള്‍ക്കൊപ്പം നിര്‍ത്താന്‍ വന്‍തുക വാഗ്ദാനം ചെയ്ത് ബിജെപി. നാല് ജെഡിഎസ് എംഎല്‍എമാരെയും അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാരെയും ബിജെപി സമീപിച്ചു. രാജിവെച്ചാല്‍ നൂറുകോടിവരെ നല്‍കാമെന്ന വാഗ്ദാനവുമായാണ് ബിജെപി രംഗത്തെത്തിയിരിക്കുന്നത്. എംഎല്‍എമാരെ നേതാക്കള്‍ സമീപിച്ചതായി  ബിജെപി നേതാവ് ഈശ്വരപ്പ സ്ഥിരീകരിച്ചു. 

ബിജെപി നേതാക്കള്‍ തന്നെ വിളിച്ചതായി ബിജെപി വിരുദ്ധ സഖ്യ എംഎല്‍എ അമരഗൗഡ  വ്യക്തമാക്കി. മന്ത്രിയാക്കാമെന്ന് ഉറപ്പു നല്‍കിയെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. 

അതേസമയം ബെംഗലൂരുവില്‍ ആരംഭിച്ച കോണ്‍ഗ്രസ് യോഗത്തില്‍ 44 എംഎല്‍മാര്‍ പങ്കെടുക്കുന്നുണ്ട്. നാല് എംഎല്‍എമാരുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. വടക്കന്‍മേഖലയില്‍ നിന്നുള്ളവരാണ് എത്താത്തത്. എന്നാല്‍ സിദ്ധരമായ്യ ഇത് നിഷേധിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com