എഐഎഡിഎംകെ വഴിയൊരുക്കുന്നു,ബിജെപിയുടെ അടുത്ത ലക്ഷ്യം തമിഴ്‌നാട്: മുന്നറിയിപ്പുമായി സ്റ്റാലിന്‍

കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിച്ചതിന് പിന്നാലെ ബിജെപിയെ വിമര്‍ശിച്ച് ഡിഎംകെ നേതാവ് എം കെ സ്റ്റാലിന്‍.
എഐഎഡിഎംകെ വഴിയൊരുക്കുന്നു,ബിജെപിയുടെ അടുത്ത ലക്ഷ്യം തമിഴ്‌നാട്: മുന്നറിയിപ്പുമായി സ്റ്റാലിന്‍

ചെന്നൈ:  കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിച്ചതിന് പിന്നാലെ ബിജെപിയെ വിമര്‍ശിച്ച് ഡിഎംകെ നേതാവ് എം കെ സ്റ്റാലിന്‍.കര്‍ണാടകയിലേതിന് സമാനമായ തന്ത്രം തമിഴ്‌നാട്ടിലും പയറ്റാന്‍ ബിജെപി നീക്കം നടത്തുന്നതായി എം കെ സ്റ്റാലിന്‍ ആരോപിച്ചു. തമിഴ്‌നാട്ടില്‍ ഭരണം കൈയാളുന്ന എഐഎഡിഎംകെയുടെ മൃദുസമീപനം ഇതിന് തെളിവാണെന്നും സ്റ്റാലിന്‍ ചൂണ്ടികാട്ടി. 

കര്‍ണാടകയിലെ സംഭവവികാസങ്ങള്‍ തമിഴ്‌നാട്ടുകാര്‍ക്ക് പരിചിതമാണ്. അഴിമതിയില്‍ മുങ്ങികുളിച്ച എഐഎഡിഎംകെ സര്‍ക്കാരിനെ സംരക്ഷിച്ചുനിര്‍ത്തുന്നത് ബിജെപിയാണ്. ഭൂരിപക്ഷത്തിന്റെ പിന്‍ബലമില്ലാതെയാണ് എഐഎഡിഎംകെ തമിഴ്‌നാട് ഭരിക്കുന്നത്. ഇത്തരം നടപടികളിലുടെ ഭരണഘടനാ സ്ഥാപനങ്ങളും പെരുമാറ്റസംഹിതയും ഭീഷണി നേരിടുകയാണെന്നും സ്റ്റാലിന്‍ ട്വിറ്ററില്‍ കുറിച്ചു.

കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിയെ ക്ഷണിച്ച ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധവും ഏകപക്ഷീയവുമാണെന്ന്് എം കെ സ്റ്റാലിന്‍ ആരോപിച്ചു. ഭൂരിപക്ഷം എംഎല്‍എമാരും ജെഡിഎസ്- കോണ്‍ഗ്രസ് സഖ്യത്തിന് പിന്തുണ നല്‍കുമ്പോഴാണ് ഗവര്‍ണറുടെ നടപടിയെന്നും സ്റ്റാലിന്‍ കുറ്റപ്പെടുത്തി.

മാസങ്ങള്‍ക്ക് മുന്‍പ് ദിനകരന്റെ അനുയായികളായ 18 എംഎല്‍എമാര്‍ കെ പളനിസ്വാമി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ചുകൊണ്ട് തമിഴ്‌നാട് ഗവര്‍ണറിന് കത്തുനല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണം സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ കെ പളനിസ്വാമിയോട് നിര്‍ദേശിക്കാന്‍ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിനോട് സ്റ്റാലിന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കൂറുമാറ്റം നിരോധനം നിയമം ഉന്നയിച്ച് ഇവരെ അയോഗ്യരാക്കുകയാണ് സ്പീക്കര്‍ ചെയ്തത്. ഇതിന്മേലുളള നിയമനടപടികള്‍ ഇപ്പോഴും തുടരുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com