കർണാടകയിൽ നടക്കുന്നത് പാക്കിസ്ഥാനിൽ നടക്കുന്ന കാര്യങ്ങളെന്ന് രാഹുൽ​ഗാന്ധി

ഒരു കൊലക്കേസ് പ്രതി രാജ്യത്ത് ആദ്യമായാണ് ഒരു ദേശീയ പാർട്ടിയുടെ പ്രസിഡന്റാകുന്നത്. രാജ്യം മുഴുവൻ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ച ശേഷം അത് മുതലെടുക്കുകയാണ് ബിജെപി ചെയ്യുന്നതെന്നും രാഹുൽ
കർണാടകയിൽ നടക്കുന്നത് പാക്കിസ്ഥാനിൽ നടക്കുന്ന കാര്യങ്ങളെന്ന് രാഹുൽ​ഗാന്ധി

റായ്‌പൂർ: കർണടാകയിൽ നടക്കുന്നത് പാക്കിസ്ഥാനിലേതിന് സമാനമായ കാര്യങ്ങളെന്ന്  രാഹുൽ ​ഗാന്ധി. മോദിക്കെതിരെയും അമിത് ഷായ്ക്കെതിരെയും രുക്ഷവിമർശനമാണ് രാ​ഹുൽ ഉന്നയിച്ചത്. ഒരു കൊലക്കേസ് പ്രതി രാജ്യത്ത് ആദ്യമായാണ് ഒരു ദേശീയ പാർട്ടിയുടെ പ്രസിഡന്റാകുന്നത്. രാജ്യം മുഴുവൻ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചശേഷം അത് മുതലെടുക്കുകയാണ് ബിജെപി ചെയ്യുന്നതെന്നും രാഹുൽ പറഞ്ഞു

രാജ്യത്തെ ജനാധിപത്യ,​ ഭരണഘടനാ സ്ഥാപനങ്ങളെയെല്ലാം ഭയപ്പെടുത്തി ബി.ജെ.പിയും ആർ.എസ്.എസും തങ്ങളുടെ വരുതിയിലാക്കാൻ ശ്രമിക്കുകയാണ്. ഇത്തരം സംഭവങ്ങൾ ഇന്ത്യയിൽ കേട്ടുകേൾവി പോലും ഇല്ലാത്തതാണ്. നമ്മൾ ഇതുപോലുള്ള സംഭവങ്ങളെ കുറിച്ച് വായിക്കുന്നത് പാകിസ്ഥാൻ പോലുള്ള രാജ്യങ്ങളിലാണ്. അതൊക്കെ ഇന്ത്യയിൽ നടക്കുന്നുവെന്നത് ഏറെ ആശങ്കപ്പെടുത്തുന്നതാണ് - രാഹുൽ പറഞ്ഞു.

ജനതാദൾ എം.എൽ.എമാരെ വശത്താക്കാൻ ബി.ജെ.പി ശ്രമിക്കുകയാണ്. തങ്ങൾക്ക് 100 കോടി വരെ വാഗ്ദാനം ചെയ്തതായി പല എം.എൽ.എമാരും വെളിപ്പെടുത്തിയിട്ടുണ്ട്. അഴിമതിയെ കുറിച്ചാണ് ബി.ജെ.പി സംസാരിക്കാൻ ആഗ്രഹിക്കുന്നതെങ്കിൽ അവർ റാഫേൽ ഇടപാടിനെ കുറിച്ചോ,​ അമിത് ഷായുടെ മകനെ കുറിച്ചോ ആണ് സംസാരിക്കേണ്ടതെന്നും രാഹുൽ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com