ബിജെപിക്കെതിരെ എല്ലാവരേയും ഒരുമിപ്പിക്കാന്‍ ദേവഗൗഡ രംഗത്തിറങ്ങണമെന്ന് കുമാരസാമി

ബിജെപിക്കെതിരെ എല്ലാവരേയും ഒരുമിപ്പിക്കാന്‍ ദേവഗൗഡ രംഗത്തിറങ്ങണമെന്ന് കുമാരസാമി

ബിജെപിക്കെതിരെ എല്ലാ പ്രാദേശിക പാര്‍ട്ടികളേയും ഒന്നിപ്പിക്കാന്‍ പിതാവ് എച്ച്.ഡി ദേവഗൗഡയോട് ആവശ്യപ്പെടുമെന്ന് എച്ച്.ഡി കുമാരസാമി


ബെംഗലൂരു: ബിജെപിക്കെതിരെ എല്ലാ പ്രാദേശിക പാര്‍ട്ടികളേയും ഒന്നിപ്പിക്കാന്‍ പിതാവ് എച്ച്.ഡി ദേവഗൗഡയോട് ആവശ്യപ്പെടുമെന്ന് എച്ച്.ഡി കുമാരസാമി. എങ്ങനെയാണ് ജനാധിപത്യത്തെ ബിജെപി അട്ടിമറിക്കുന്നതെന്ന് ബോധ്യപ്പെടുത്താന്‍ അദ്ദേഹത്തിനോട് ആവശ്യപ്പെടുമെന്ന് കുമാര്‍സാമി പറഞ്ഞു. രാജ്യതാത്പര്യം മുന്‍നിര്‍ത്തി ബിജെപിക്കെതിരെ ഒരുമിച്ചു പോരാടുമെന്നും അദ്ദേഹം പറഞ്ഞു. 

ബിജെപി കുതിരക്കച്ചവടത്തിലൂടെ എംഎല്‍എമാരെ ചാക്കിട്ടു പിടിക്കുകയാണെന്ന് കഴിഞ്ഞ ദിവസം കുമാരസാമി ആരോപിച്ചിരുന്നു. നൂറുകോടിയും മന്ത്രിസ്ഥാനവും വാഗ്ദാനം നല്‍കിയാണ് ബിജെപി എംഎല്‍എമാരെ ചാക്കിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ബിജെപിയുടെ ചാക്കിട്ടുപിടുത്തം ഭയന്ന് ജെഡിഎസ് തങ്ങള്‍ക്ക് സംശയമുള്ള എംഎല്‍എമാരെ സുരക്ഷിത റിസോര്‍ട്ടുകളിലേക്ക് മാറ്റിയിരിക്കുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com