മൗനം വെടിഞ്ഞ് രാഹുല്‍ ഗാന്ധി; ജനാധിപത്യത്തിന്റെ പരാജയത്തില്‍ രാജ്യം വിലപിക്കുന്നു

നാടകീയ സംഭവവികാസങ്ങള്‍ക്ക് ഒടുവില്‍ കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ മൗനം വെടിഞ്ഞ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
മൗനം വെടിഞ്ഞ് രാഹുല്‍ ഗാന്ധി; ജനാധിപത്യത്തിന്റെ പരാജയത്തില്‍ രാജ്യം വിലപിക്കുന്നു

ബംഗലൂരു:നാടകീയ സംഭവവികാസങ്ങള്‍ക്ക് ഒടുവില്‍ കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ മൗനം വെടിഞ്ഞ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കഴിഞ്ഞ ദിവസങ്ങളില്‍ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച അനിശ്ചിതത്വം നിലനിന്നിരുന്ന പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധി എവിടെ എന്ന് വിവിധ കോണുകളില്‍ നിന്നും ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. യുപിഎ അധ്യക്ഷ സോണിയഗാന്ധിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരണത്തിന്റെ സാധ്യതകള്‍ തേടി കോണ്‍ഗ്രസ് ചരടുവലികളുമായി സജീവമായി രംഗത്ത് നില്‍ക്കുമ്പോഴും രാഹുല്‍ ഗാന്ധിയുടെ പ്രതികരണത്തിന് ദേശീയ രാഷ്ട്രീയം ഉറ്റുനോക്കിയിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ രൂപികരണത്തിന് ബിജെപിക്ക് സുപ്രീംകോടതിയില്‍ നിന്നും അനുകൂല വിധി ഉണ്ടായ പശ്ചാത്തലത്തിലാണ് പ്രതികരണവുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്. 

ജനാധിപത്യത്തിന്റെ പരാജയത്തില്‍ രാജ്യം വിലപിക്കുന്നതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ കേവല ഭൂരിപക്ഷം ഇല്ലാതിരുന്ന ബിജെപി ഭരണഘടനയെ പരിഹസിക്കുന്ന നടപടിയാണ് സ്വീകരിച്ചത്. പൊളളയായ വിജയമാണ് ബിജെപി നേടിയത്.
കര്‍ണാടകയില്‍ ബിജെപിയുടെ സര്‍ക്കാര്‍ രൂപീകരണം യുക്തിക്ക് നിരക്കുന്നതല്ലെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ വിമര്‍ശിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com