രാജ്യവ്യാപക പ്രതിഷേധവുമായി കോണ്‍ഗ്രസ്; നാളെ ജില്ലാടിസ്ഥാനത്തില്‍ ധര്‍ണ

കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപികരിക്കാന്‍ യദ്യൂരപ്പയെ ക്ഷണിച്ച ഗവര്‍ണറുടെ നടപടിക്കെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി കോണ്‍ഗ്രസ്
രാജ്യവ്യാപക പ്രതിഷേധവുമായി കോണ്‍ഗ്രസ്; നാളെ ജില്ലാടിസ്ഥാനത്തില്‍ ധര്‍ണ

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപികരിക്കാന്‍ യദ്യൂരപ്പയെ ക്ഷണിച്ച ഗവര്‍ണറുടെ നടപടിക്കെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി കോണ്‍ഗ്രസ്. ഇതിന്റെ ഭാഗമായി നാളെ എല്ലാ സംസ്ഥാനങ്ങളിലും പാര്‍ട്ടി പ്രവര്‍ത്തകള്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി അശോക് ഗലോട്ട് പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റികളോട് ആവശ്യപ്പട്ടു.

ജെഡിഎ്‌സ് - കോണ്‍ഗ്രസ് നേതാക്കള്‍ സര്‍ക്കാര്‍  രൂപികരിക്കാനുള്ള ഭൂരിപക്ഷം ഗവര്‍ണറെ അറിയിച്ചിട്ടും ബിജെപിയെ സര്‍ക്കാര്‍ രൂപികരിക്കാന്‍ ക്ഷണിച്ചത് ജനാധിപത്യമര്യാദയല്ലെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ഗവര്‍ണര്‍ നടത്തിയത് ഭരണാഘടന ലംഘനമാണെന്നും ഇന്ത്യയുടെ ജനാധിപത്യം തകര്‍ക്കാനാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിന്റെ ശ്രമമെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.

മെയ് 18 ന് ജില്ലാ അടിസ്ഥാനത്തില്‍ ധര്‍ണ സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. ധര്‍ണയില്‍ മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കാളികളാകാണമെന്നും എഐസിസി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com