കുതിരക്കച്ചവടം നടത്തുന്നില്ല; കത്തില്‍ ഭൂരിപക്ഷം വ്യക്തമെന്ന് ബിജെപി അഭിഭാഷകന്‍

കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ച് ഗവര്‍ണര്‍ക്ക് യെദ്യൂരപ്പ നല്‍കിയ കത്തില്‍ പിന്തുണ വ്യക്തമാണെന്ന് ബിജെപി അഭിഭാഷകന്‍ മുകുള്‍ റോത്തഗി
കുതിരക്കച്ചവടം നടത്തുന്നില്ല; കത്തില്‍ ഭൂരിപക്ഷം വ്യക്തമെന്ന് ബിജെപി അഭിഭാഷകന്‍

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ച് ഗവര്‍ണര്‍ക്ക് യെദ്യൂരപ്പ നല്‍കിയ കത്തില്‍ പിന്തുണ വ്യക്തമാണെന്ന് ബിജെപി അഭിഭാഷകന്‍ മുകുള്‍ റോത്തഗി. സഭയില്‍ പൂര്‍ണ പിന്തുണ ലഭിക്കുമെന്ന് വ്യക്തമാക്കുന്ന കത്ത് സുപ്രീംകോടതിയില്‍ ഹാജരാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടകയില്‍ ബിജെപി കുതിരക്കച്ചവടം നടത്തുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  ഭൂരിപക്ഷം തികക്കാനുള്ള അംഗസംഖ്യയുണ്ടോയെന്ന ചോദ്യത്തിന് അതേ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 

സുപ്രീംകോടതിയില്‍ വാദമാരംഭിക്കുന്നതിന് മുമ്പ് മാധ്യമങ്ങളെ കാണുകയായിരുന്നു റോത്തഗി. കോണ്‍ഗ്രസ് ഹര്‍ജിയില്‍ ഉടനെതന്നെ സുപ്രീംകോടതി വാദം കേള്‍ക്കും. യെദ്യൂരപ്പയുടെ കത്ത്  കോടതി വിശദമായി പരിശോധിക്കും. ഭൂരിപക്ഷമില്ലെന്ന് തെളിഞ്ഞാല്‍ സത്യപ്രതിജ്ഞ റദ്ദാക്കുമെന്ന് സുപ്രീംകോടതി പറഞ്ഞിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com