കേരളത്തിലേക്കില്ല; കോണ്‍ഗ്രസ് എംഎല്‍എമാരും ഹൈദരാബാദില്‍

ബിജെപിയുടെ ചാക്കിട്ടു പിടുത്തം ഭയന്ന് കര്‍ണാടകയില്‍ നിന്ന് മാറ്റിയ ജെഡിഎസ്-കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഹൈദരാബാദിലെത്തി
കേരളത്തിലേക്കില്ല; കോണ്‍ഗ്രസ് എംഎല്‍എമാരും ഹൈദരാബാദില്‍

ഹൈദരാബാദ്: ബിജെപിയുടെ ചാക്കിട്ടു പിടുത്തം ഭയന്ന് കര്‍ണാടകയില്‍ നിന്ന് മാറ്റിയ ജെഡിഎസ്-കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഹൈദരാബാദിലെത്തി.റോഡ് മാര്‍ഗമാണ് ഇവര്‍ വെളുപ്പിന് ഹൈദരാബാദ് എത്തിയത്. കോണ്‍ഗ്രസ് എംഎല്‍എമാര്‍ കേരളത്തിലേക്ക് വരുമെന്നായിരുന്നു റിപ്പാര്‍ട്ടുകള്‍. എന്നാല്‍ ജെഡിഎസ് എംഎല്‍എമാര്‍ക്കൊപ്പം ഇവരും ഹൈദരാബാദിലേക്ക് പോകുകയാരുന്നു. എംഎല്‍എമാര്‍ വരുമെന്ന പ്രതീക്ഷയില്‍ വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ കനത്ത സുരക്ഷയാണ് കേരള പൊലീസ് ഒരുക്കിയിരുന്നത്. 

എംഎല്‍എമാരെ താമസിപ്പിച്ചിരുന്ന റിസോര്‍ട്ടിന്റെ സുരക്ഷ യെദ്യൂരപ്പ പിന്‍വലിച്ചതിന് പിന്നാലെയാണ് എംഎല്‍എമാരേയും കൊണ്ട് കേരളത്തിലേക്കും ഹൈദരബാദിലേക്കും കടക്കാന്‍ കോണ്‍ഗ്രസും ജെഡിഎസും തീരുമാനിച്ചത്. കെ.സി വേണുഗോപാലിന്റെ നിര്‍ദേശപ്രകാരമാണ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കേരളത്തിലേക്ക് വരുന്നത്. എന്നാല്‍ അവസാന നിമിഷം കൊച്ചിയിലേക്കുള്ള ചാര്‍ട്ടേഡ് വിമാനം ലഭ്യമാകാത്തതിനെത്തുടര്‍ന്ന് റോഡ് മാര്‍ഗം ഹൈദരാബാദിലേക്ക് പോകുകയാരുന്നു. ആന്ധ്രയിലെ കുര്‍ണൂലിലാണ് ഇവരുള്ളതെന്ന് കേരളത്തിലെ ജെഡിഎസ് നേതാവും മന്ത്രിയുമായ മാത്യു.ടി.തോമസ് പറഞ്ഞു. 

കഴിഞ്ഞ ദിവസങ്ങളില്‍ വിവരം ലഭിക്കാതായ ആനന്ദ സിങ് ഉള്‍പ്പെട മൂന്ന് എംഎല്‍എമാര്‍ ബിജെപി പാളയത്തിലെത്തി എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഭൂരിപക്ഷമുണ്ടെന്ന് അവകാശവാദമുന്നയിച്ച് ബിജെപി ഗവര്‍ണര്‍ക്ക് നല്‍കിയ കത്ത് ഇന്ന് സുപ്രീംകോടതി പരിശോധിക്കാനിരിക്കെയാണ് മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപി പാളയത്തിലെത്തി എന്നുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്. 


104 സീറ്റുകള്‍ നേടിയെങ്കിലും കേവലഭൂരിപക്ഷമായ 113ലെത്താന്‍ ബിജെപിക്ക് കഴിഞ്ഞിട്ടില്ല. ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപിക്ക് സാധിച്ചില്ല എങ്കില്‍ യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ സുപ്രീംകോടകതി റദ്ദാക്കിയേക്കും.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com