കോണ്‍ഗ്രസ് വീണ്ടും സുപ്രീംകോടതിയില്‍; പ്രോ ടേം സ്പീക്കര്‍ക്കെതിരെ ഹര്‍ജി നല്‍കി 

കര്‍ണാടകയില്‍ മുതിര്‍ന്ന ബിജെപി എംഎല്‍എ കെ ജി ബൊപ്പയ്യയെ പ്രോ ടേം സ്പീക്കറായി നിയമിച്ച ഗവര്‍ണറുടെ നടപടിയെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് വീണ്ടും സുപ്രീംകോടതിയില്‍.
കോണ്‍ഗ്രസ് വീണ്ടും സുപ്രീംകോടതിയില്‍; പ്രോ ടേം സ്പീക്കര്‍ക്കെതിരെ ഹര്‍ജി നല്‍കി 

ബംഗലൂരു: കര്‍ണാടകയില്‍ മുതിര്‍ന്ന ബിജെപി എംഎല്‍എ കെ ജി ബൊപ്പയ്യയെ പ്രോ ടേം സ്പീക്കറായി നിയമിച്ച ഗവര്‍ണറുടെ നടപടിയെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് വീണ്ടും സുപ്രീംകോടതിയില്‍. മുതിര്‍ന്ന കോണ്‍ഗ്രസ് അംഗം ആര്‍വി ദേശ്പാണ്ഡയെ മറികടന്ന് ബൊപ്പയ്യയെ പ്രോ ടേം സ്പീക്കറാക്കിയ ഗവര്‍ണര്‍ വാജുഭായ് ബാലയുടെ നടപടിക്കെതിരെ കോണ്‍ഗ്രസ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. ബൊപ്പയ്യയ്ക്ക് എതിരെ ഗുരുതര ആരോപണങ്ങളാണ് ഹര്‍ജിയില്‍ കോണ്‍ഗ്രസ് ഉന്നയിച്ചിരിക്കുന്നത്. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് നിയമനം. മുന്‍പ് പക്ഷപാതിത്വം കാണിച്ചതിന് സ്പീക്കറെ സുപ്രീംകോടതി വിമര്‍ശിച്ചതായും കോണ്‍ഗ്രസ് ഉന്നയിക്കുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയാണ് കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. 

2009മുതല്‍ 2013വരെ സ്പീക്കറായിരുന്നു ബൊപ്പയ്യ. യെദ്യൂരപ്പയുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ് ബൊപ്പയ്യ. 2011ല്‍ 11 ബിജെപി വിമത എംഎല്‍എമാരെ ബൊപ്പയ്യ അയോഗ്യരാക്കിയത് വിവാദമായിരുന്നു. ബൊപ്പയ്യയുടെ ഈ തീരുമാനമാണ് ദഷിണേന്ത്യയിലെ ആദ്യ ബിജെപി സര്‍ക്കാരിന് മുന്നോട്ട് പോകാന്‍ സഹായകമായത്. വിശ്വാസവോട്ടെടുപ്പില്‍ ബൊപ്പയ്യ സ്വീകരിച്ച നടപടികളെ അന്ന് സുപ്രീം കോടതി വിമര്‍ശിച്ചിരുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com