ബിജെപിയുടെ വീമ്പു പറച്ചിലിന് ഏറ്റ തിരിച്ചടി; കോണ്‍ഗ്രസ് വാദം കോടതി അംഗീകരിച്ചുവെന്ന് രാഹുല്‍ 

കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിയെ ക്ഷണിച്ച ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന കോണ്‍ഗ്രസ് വാദത്തിനുളള അംഗീകാരമാണ് സുപ്രീംകോടതി വിധിയെന്ന് രാഹുല്‍
ബിജെപിയുടെ വീമ്പു പറച്ചിലിന് ഏറ്റ തിരിച്ചടി; കോണ്‍ഗ്രസ് വാദം കോടതി അംഗീകരിച്ചുവെന്ന് രാഹുല്‍ 

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിയെ ക്ഷണിച്ച ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന കോണ്‍ഗ്രസ് വാദത്തിനുളള അംഗീകാരമാണ് സുപ്രീംകോടതി വിധിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഭൂരിപക്ഷമില്ലാതിരുന്നിട്ടും സര്‍ക്കാര്‍ രൂപികരിക്കുമെന്ന ബിജെപിയുടെ വീമ്പുപറച്ചിലിനാണ് കോടതിയില്‍ നിന്നും തിരിച്ചടി ഉണ്ടായിരിക്കുന്നത്. നിയപരമായ വഴികള്‍ ഉപേക്ഷിച്ച്, പണക്കൊഴുപ്പും മസില്‍ പവറും ഉപയോഗിച്ച് ജനവിധി തിരുത്താനുളള ശ്രമത്തിലാണ് ബിജെപിയെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ വിമര്‍ശിച്ചു.

കര്‍ണാടകയിലെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടേത് ചരിത്രപരമായ വിധിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ മനു അഭിഷേക് സിങ്‌വി അഭിപ്രായപ്പെട്ടിരുന്നു. നിരവധി സുപ്രധാന നിര്‍ദേശങ്ങളാണ് കോടതി വിധിയില്‍ ഇടംപിടിച്ചിരിക്കുന്നത്. ഇതില്‍ ഏറ്റവും സുപ്രധാനം ശനിയാഴ്ച വൈകീട്ട് സഭയില്‍ വിശ്വാസ വോട്ട് തേടാന്‍ യെദ്യൂരപ്പ സര്‍ക്കാരിനോട് നിര്‍ദേശിച്ചതാണ്. പ്രോ ടേം സ്പീക്കറുടെ അധ്യക്ഷതയിലായിരിക്കണം വിശ്വാസ വോട്ട് തേടേണ്ടതെന്ന കോടതി നിര്‍ദേശവും ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന് കോടതി വിധിക്ക് പിന്നാലെ മനു അഭിഷേക് സിങ്‌വി മാധ്യമങ്ങളോട് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com