സുപ്രീം കോടതിക്ക് പുറത്ത് വാക്കേറ്റം; കോണ്‍ഗ്രസിന്റെ ഹര്‍ജി സമര്‍പ്പിക്കാനെത്തിയ അഭിഭാഷകരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍

ബൊപ്പയ്യയെ പ്രോട്ടേം സ്പീക്കറാക്കിയത് ചട്ടലംഘനമാണെന്ന് ആരോപിച്ച് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയതിന് പിന്നാലെ വാദം കേള്‍ക്കാനെത്തിയ അഭിഭാഷകരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റം
സുപ്രീം കോടതിക്ക് പുറത്ത് വാക്കേറ്റം; കോണ്‍ഗ്രസിന്റെ ഹര്‍ജി സമര്‍പ്പിക്കാനെത്തിയ അഭിഭാഷകരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍

ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭയില്‍ ഗവര്‍ണര്‍ ചട്ടം ലംഘിച്ച് ബൊപ്പയ്യയെ പ്രോട്ടേം സ്പീക്കറാക്കിയത് ചട്ടലംഘനമാണെന്ന് ആരോപിച്ച് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയതിന് പിന്നാലെ വാദം കേള്‍ക്കാനെത്തിയ അഭിഭാഷകരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റം. പ്രധാന ഗേറ്റിലൂടെ കടത്തിവിടാത്തതിനെചൊല്ലിയാണ് വാക്കേറ്റം.

സഭയിലെ മുതിര്‍ന്ന അംഗത്തെ പ്രോട്ടേം സ്പീക്കറാക്കണമെന്നതാണ് കീഴ്‌വഴക്കം. ഈ രീതിയില്‍ പ്രോടേം സ്പീക്കറാകേണ്ടത് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന എംഎല്‍എ ആര്‍.വി. ദേശ്പാണ്ഡെയാണ്. ഇത് എട്ടാം തവണയാണ് അദ്ദേഹം എംഎല്‍എയാകുന്നത്. ഈ കീഴ്‌വഴക്കങ്ങളെല്ലാം തകിടം മറിച്ചാണ് കെ.ജി. ബൊപ്പയ്യയെ പ്രോടേം സ്പീക്കറാക്കിയതെന്നാണ് കോണ്‍ഗ്രസിന്റെ പരാതി.

ഇതു മൂന്നാം തവണ മാത്രമാണ് ബൊപ്പയ്യ എംഎല്‍എയായി തിരഞ്ഞെടുക്കപ്പെടുന്നത്. ബിജെപിയില്‍നിന്നു തന്നെയുള്ള ഉമേഷ് കട്ടിയുടെ പേരും പ്രോടേം സ്പീക്കര്‍ സ്ഥാനത്തേക്ക് ഉയര്‍ന്നു കേട്ടിരുന്നെങ്കിലും ഈ പേരും വെട്ടിയാണ് ബൊപ്പയ്യയെ നിയമിക്കാനുള്ള തീരുമാനം. മുന്‍പ് സ്പീക്കറായിരിക്കെ, 2011ല്‍ മുഖ്യമന്ത്രി യെഡിയൂരപ്പയ്‌ക്കെതിരെ വിമതസ്വരം ഉയര്‍ത്തിയ എംഎല്‍എമാരെ അയോഗ്യരാക്കിയ ചരിത്രവുമുണ്ട് ബൊപ്പയ്യയ്ക്ക്. ഈ നീക്കം ഹൈക്കോടതി ശരിവച്ചെങ്കിലും സുപ്രീംകോടതി തിരുത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com